'ഒരാളും നിങ്ങളെ ഇങ്ങനെ സ്നേഹിക്കില്ല'- റിയാൻ പ​രാ​ഗിനെ കെട്ടിപ്പിടിച്ച്, ഉമ്മ വച്ച് അമ്മ (വീഡിയോ)

രാജസ്ഥാന്‍റെ ബാറ്റിങ് കരുത്തായി മാറി റിയാന്‍ പരാഗ്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

മുംബൈ: രാജസ്ഥാൻ റോയൽസ് തുടരെ മൂന്ന് മത്സരങ്ങൾ വിജയിച്ചപ്പോൾ അതിൽ മൂന്നിലും കൈയൊപ്പു ചാർത്തിയ താരമാണ് റിയാൻ പരാ​ഗ്. കഴിഞ്ഞ സീസൺ വരെ ഏറെ പഴി കേട്ട റിയാൻ ഇത്തവണ പക്ഷേ അമ്പരപ്പിക്കുകയാണ്. തുടർച്ചയായ രണ്ട് അർധ സെഞ്ച്വറികളുമായി താരം ഓറഞ്ച് ക്യാപും സ്വന്തമാക്കി.

ഇപ്പോൾ മുംബൈക്കെതിരായ വിജയത്തിനു പിന്നാലെ അമ്മയുമൊത്തുള്ള താരത്തിന്റെ സ്നേഹ നിമിഷങ്ങൾ വൈറലായി. വീഡിയോ രാജസ്ഥാൻ ടീം ഔദ്യോ​ഗിക പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

'അമ്മയെ പോലെ ഒരാളും നിങ്ങളെ സ്നേഹിക്കില്ല'- എന്ന കുറിപ്പോടെയാണ് ഹൃദയ സ്പർശിയായ വീഡിയോ ടീം പങ്കിട്ടത്.

റിയാനെ കെട്ടിപ്പിടിച്ച് അമ്മ ചുംബിക്കുന്നതും താരത്തിന്റെ ബാ​ഗിൽ നിന്നു ഓറഞ്ച് ക്യാപ് എടുത്ത് തലയിൽ അണിയിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ ആരാധകർ ഏറ്റെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂന്ന് മത്സരങ്ങളിൽ നിന്നു 181 റൺസുമായാണ് റിയാൻ പരാ​ഗ് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരു താരം വിരാട് കോഹ‍്ലിക്കും ഇത്രയും റൺസുണ്ട്.

മുംബൈക്കിതിരെ 39 പന്തിൽ മൂന്ന് സിക്സും അ‍ഞ്ച് ഫോറും സഹിതം 54 റൺസെടുത്തു റിയാൻ പരാ​ഗ് പുറത്താകാതെ നിന്നാണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്. ആറ് വിക്കറ്റ് ജയവുമായി രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

വീഡിയോ ദൃശ്യം
'ഓള്‍റൗണ്ട്' രാജസ്ഥാന്‍; തുടര്‍ച്ചയായ മൂന്നാം ജയവുമായി ഒന്നാമത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com