ഗുജറാത്തിനെ എറിഞ്ഞിട്ട് യഷ്, ലഖ്നൗവിന് 33 റൺസ് വിജയം

3.5 ഓവറിൽ 30 റൺസ് മാത്രം വിട്ടുകൊടുത്തായിരുന്നു യഷ് അഞ്ച് വിക്കറ്റ് പിഴുതത്
വിക്കറ്റ് ആഘോഷിക്കുന്ന യഷ്
വിക്കറ്റ് ആഘോഷിക്കുന്ന യഷ്പിടിഐ

​ലക്നൗ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് മിന്നും വിജയം. അഞ്ച് വിക്കറ്റ് പിഴുത യഷ് ഠാക്കൂറിന്റെ മിന്നും പ്രകടനമാണ് ​ഗുജറാത്തിനെ മുട്ടുകുത്തിച്ചത്. 3.5 ഓവറിൽ 30 റൺസ് മാത്രം വിട്ടുകൊടുത്തായിരുന്നു യഷ് അഞ്ച് വിക്കറ്റ് പിഴുതത്. ലക്നൗ സൂപ്പർ ജയ്‌ന്റ്സിനെ 164 റൺസിൽ ഒതുക്കിയ ​ഗുജറാത്ത് അനായാസവിജയം പ്രതീക്ഷിച്ചാണ് മറുപടി ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ യഷിനൊപ്പം ക്രുനാൽ പാണ്ഡ്യയും ചേർന്നതോടെ ​ഗുജറാത്ത് തകർന്നടിയുകയായിരുന്നു. 33 റൺസിനാണ് ലക്നൗ സൂപ്പർ ജയ്‌ന്റ്സിന്റെ വിജയം.

വിക്കറ്റ് ആഘോഷിക്കുന്ന യഷ്
ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിന്റെ അഭാവം മൂലം; അസ്ഹറുദ്ദീന്‍ കേസ് മുന്നോട്ട് പോയാന്‍ വമ്പന്‍മാര്‍ കുടുങ്ങിയേനെ; ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

ഓപ്പണർ സായ് സുദർശനും (23 പന്തിൽ 31), ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (21 പന്തിൽ 19) ചേർന്ന ഭേദപ്പെട്ട തുടക്കമാണ് ഗുജറാത്തിനു നൽകിയത്. ആറാം ഓവറിൽ ഗില്ലിനെ പുറത്താക്കി യഷ് ഠാക്കൂറാണ് ഗുജറാത്തിന് ആദ്യ പ്രഹരമേൽപ്പിച്ചത്. പിന്നാലെ വന്ന ആർക്കും തിളങ്ങാൻ കഴിയാതെ വന്നതാണ് തിരിച്ചടിയായത്.

കെയ്ൻ വില്യംസൻ (5 പന്തിൽ 1), ബി.ആർ.ശരത് (5 പന്തിൽ 2), വിജയ് ശങ്കർ (17 പന്തിൽ 17), ദർശൻ നൽകണ്ഠേ (11 പന്തിൽ 12), റാഷിദ് ഖാൻ (പൂജ്യം) എന്നിവർ വളരെ വേ​ഗത്തിലാണ് പവലിയനിലേക്ക് മടങ്ങിയത്. കൂട്ടത്തിൽ രാഹുൽ തെവാത്തിയ (25 പന്തിൽ 30) മാത്രമാണ് അൽപമെങ്കിലും പൊരുതിയത്. ഇതോടെ 18.5 ഓവറിൽ 130 റൺസിൽ ​ഗുജറാത്തിന്റെ കളി അവസാനിക്കുകയായിരുന്നു. ലക്‌നൗവിനായി നവീൻ ഉൽ ഹഖ്, രവി ബിഷ്ണോയ് എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യം ബാറ്റു ചെയ്ത ലക്നൗ, 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 163 റൺസെടുത്തത്. അർധസെഞ്ചറിന നേടിയ മാർക്കസ് സ്റ്റോയിനിസിന്റെ ‌‌ ‌(43 പന്തിൽ 58) പ്രകടനമാണ് ലക്നൗവിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ലക്നൗ മൂന്നാമതായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com