പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് 12 ലക്ഷം പിഴ ഇട്ട് ബിസിസിഐ

സീസണില്‍ ആദ്യമായാണ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രാജസ്ഥാന്‍ റോയല്‍സിന് പിഴശിക്ഷ ലഭിക്കുന്നത്.
സജ്ജുവിന് 12 ലക്ഷം ഇട്ട് ബിസിസിഐ
സജ്ജുവിന് 12 ലക്ഷം ഇട്ട് ബിസിസിഐഫയല്‍

ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനെ അഞ്ചാം മത്സരത്തിലെ അവസാനപന്തില്‍ ഗുജറാത്ത് ടെറ്റന്‍സ് പരാജയപ്പെടുത്തി. അവസാന അഞ്ച് ഓവറില്‍ 73 റണ്‍സ് പിന്തുടര്‍ന്ന ടൈറ്റന്‍സ് അസാധ്യമെന്ന് തോന്നിച്ച വിജയം എത്തിപ്പിടിച്ചു. മത്സരത്തില്‍ രാജസ്ഥാന്‍ തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്.

മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ടിം ക്യാപ്റ്റന്‍ സഞ്ജുവിന് 12 ലക്ഷം രൂപ പിഴ ചുമത്തിയത്. സീസണില്‍ ആദ്യമായാണ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രാജസ്ഥാന്‍ റോയല്‍സിന് പിഴശിക്ഷ ലഭിക്കുന്നത്.

ആദ്യ തവണയാതിനാലാണ് പിഴശിക്ഷ 12 ലക്ഷമായി പരിമിതപ്പെടുത്തിയിരിക്കുന്നതെന്നാണ് ഐപിഎല്‍ പറയുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്ത് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഒരോവര്‍ കുറച്ചാണ് രാജസ്ഥാന്‍ എറിഞ്ഞിരുന്നത്. കുല്‍ദീപ് സെന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് വൈഡുകളും ഒരു നോ ബോളും എറിഞ്ഞതോടെ ഒമ്പത് പന്ത് എറിയേണ്ടിവന്നു. എന്നാല്‍ നിശ്ചിത സമയം തീരുന്നതിന് മുമ്പ് അവസാന ഓവര്‍ തുടങ്ങിയിരുന്നെങ്കില്‍ സഞ്ജുവിന് പിഴ ശിക്ഷ ലഭിക്കില്ലായിരുന്നു. നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ അവസാന ഓവറില്‍ നാല് ഫീല്‍ഡര്‍മാരെ മാത്രമെ രാജസ്ഥാന് ബൗണ്ടറിയില്‍ നിയോഗിക്കാന്‍ കഴിഞ്ഞുള്ളൂ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ രാജസ്ഥാനെ മൂന്നു വിക്കറ്റിനാണ് ഗുജറാത്ത് കീഴ്പ്പെടുത്തിയത്. 72 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന് ശക്തിപകര്‍ന്നത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സ് അവസാന ബോളില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍- രാജസ്ഥാന്‍ 20- 196/3, ഗുജറാത്ത് 20- 199/7.

സഞ്ജുവിന്റേയും പരാഗിന്റേയും അര്‍ധസെഞ്ച്വറി മികവിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോറില്‍ എത്തിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ തുടക്കം പതിഞ്ഞ രീതിയിലായിരുന്നു. 9ാം ഓവറില്‍ 64 റണ്‍സിലാണ് ആദ്യ വിക്കറ്റ് നഷ്ടപ്പെടുന്നത്. ഓപ്പണറായ സായ് സുദര്‍ശന്‍ (29 പന്തില്‍ 35 ആണ് ആദ്യം മടങ്ങിയത്. തൊട്ടടുത്ത ഓവറില്‍ മാത്യു വെയ്ഡ് (6 പന്തില്‍ 4), അഭിനവ് മനോഹര്‍ (2 പന്തില്‍ 1) എന്നിവരുടെ വിക്കറ്റുകള്‍ കൂടി വീണതോടെ ഗുജറാത്ത് സമ്മര്‍ദത്തിലായി. പിന്നാലെ എത്തിയ ഗില്ലാണ് കളി മാറ്റുന്നത്. 44 പന്തില്‍ 6 ഫോറും 2 സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.

ജയപരാജയം മാറിമറിഞ്ഞ അവസാന ഓവറുകളില്‍ റാഷിദ് ഖാനും രാഹുല്‍ തെവാട്ടിയയും ഗുജറാത്തിന്റെ രക്ഷകരായത്. തെവാട്ടിയ 11 പന്തില്‍ 22, റാഷിദ് ഖാന്‍ 11 പന്തില്‍ 24 റണ്‍സ് വീതം നേടി പുറത്താകാതെ നിന്നു. രാജസ്ഥാനു വേണ്ടി കുല്‍ദീപ് സെന്‍ മൂന്നും ചെഹല്‍ രണ്ടു വിക്കറ്റും വീഴ്ത്തി.വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സ് സ്‌കോര്‍ ചെയ്തത്.

റോയല്‍സിന്റേത് ഭേദപ്പെട്ട തുടക്കമല്ലായിരുന്നു. 32 റണ്‍സെടുക്കന്നതിനിടെ യശസ്വി ജയ്സ്വളിനെ(19 പന്തില്‍ 24) ഉമേഷ് യാദവാണ് പുറത്താക്കിയത്. പിന്നീട് സ്‌കോര്‍ 42 ല്‍ നില്‍ക്കെ ജോഷ് ബട്ലറും പുറത്തായി. 10 പന്തില്‍ 8 റണ്‍സായിരുന്നു ബട്ലര്‍ നേടിയത്. പിന്നീട് ക്രീസിലെത്തിയ സഞ്ജുവും റിയാന്‍ പരാഗും ചേര്‍ന്ന് രാജസ്ഥാനെ 172 എന്ന മികച്ച സ്‌കോറിലെത്തിച്ചു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച പരാഗ് 48 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയാണ് പുറത്താകുന്നത്. മോഹിത് ശര്‍മയാണ് താരത്തെ മടക്കിയത്. മൂന്ന് ഫോറും അഞ്ച് സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. പരാഗ് പുറത്തായതിന് ശേഷം ആക്രമിച്ച് കളിച്ച സഞ്ജു പുറത്താകാതെ 38 പന്തില്‍ നിന്ന് 68 റണ്‍സ് നേടി. ഏഴ് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

സജ്ജുവിന് 12 ലക്ഷം ഇട്ട് ബിസിസിഐ
'ക്യൂട്ട് ഹെലികോപ്റ്റര്‍ ഷോട്ട്'; ധോനിയെ അനുകരിച്ച അഫ്ഗാന്‍ താരത്തിന്റെ മകന് കൈയടിച്ച് ആരാധകര്‍,വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com