'ധോനിക്ക് സിക്‌സടിക്കാന്‍ പാകത്തില്‍ ബൗളിങ്; ഹര്‍ദിക് മോശം ബൗളറും ക്യാപ്റ്റനും'

കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സുനില്‍ ഗാവസ്കര്‍, ഇര്‍ഫാന്‍ പഠാന്‍, കെവിന്‍ പീറ്റേഴ്സന്‍
ഹര്‍ദിക് പാണ്ഡ്യ
ഹര്‍ദിക് പാണ്ഡ്യപിടിഐ

മുംബൈ: ഐപിഎല്ലില്‍ തുടരെ മൂന്ന് കളി തോറ്റ് പിന്നീട് രണ്ട് തുടര്‍ ജയങ്ങളുമായി മുംബൈ ഇന്ത്യന്‍സ് തിരിച്ചു വന്നിരുന്നു. എന്നാല്‍ വാംഖഡെയില്‍ നടന്ന എല്‍ ക്ലാസിക്കോയില്‍ അവര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു തോറ്റു. ഇതോടെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്കെതിരെ ചോദ്യങ്ങളുമായി മുന്‍ താരങ്ങള്‍ രംഗത്തെത്തി.

ചെന്നൈക്കെതിരെ 20 റണ്‍സിന്റെ തോല്‍വിയാണ് ടീം വഴങ്ങിയത്. ഹര്‍ദികിന്റെ ക്യാപ്ന്‍സിയെ ചോദ്യം ചെയ്ത് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍, മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സന്‍ എന്നിവരാണ് രംഗത്തെത്തിയത്.

ക്യാപ്റ്റന്‍സിക്കൊപ്പം പാണ്ഡ്യയുടെ ബൗളിങും വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്. ചെന്നൈക്കെതിരെ അവസാന ഓവര്‍ എറിഞ്ഞ ഹര്‍ദികിനെ വെറ്ററന്‍ ഇതിഹാസം ധോനി തുടരെ മൂന്ന് സിക്‌സുകള്‍ പായിച്ചാണ് ശിക്ഷിച്ചത്. ഈ 18 റണ്‍സ് കളിയില്‍ ചെന്നൈയുടെ ജയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായി മാറുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ക്രീസില്‍ നില്‍ക്കുന്ന ബാറ്റര്‍ സിക്‌സടിക്കാന്‍ ഒരു ലെങ്ത് ബോള്‍ കാത്തിരിക്കുമ്പോള്‍ അത് കൃത്യമായി തന്നെ എറിയുന്നു. ഒരു സിക്‌സ് വഴങ്ങുന്നത് മനസിലാക്കാം. എന്നാല്‍ അടുത്ത പന്തും അതേ മട്ടില്‍ ലെങ്ത് എറിഞ്ഞാലോ. മൂന്നാം പന്ത് ഫുള്‍ടോസും. സിക്‌സടിക്കാന്‍ പാകത്തില്‍ എറിഞ്ഞു കൊടുക്കുന്നു. മോശം ബൗളിങും ക്യാപ്റ്റന്‍സിയും'- ഗാവസ്‌കര്‍ വ്യക്തമാക്കി.

'പ്ലാന്‍ എ ഉള്ള ക്യാപ്റ്റനാണ് ഹര്‍ദിക്. എന്നാല്‍ പ്ലാന്‍ ബി അയാള്‍ക്ക് ആഗ്രഹമില്ല'- പീറ്റേഴ്‌സന്‍ പ്രതികരിച്ചു.

ഗാവസ്‌കറിനും പീറ്റേഴ്‌സനും പിന്നാലെ ഇര്‍ഫാന്‍ പഠാനും ഹര്‍ദികിനെ വിമര്‍ശിച്ചു. 'അവസാന ഓവര്‍ എറിഞ്ഞ ഹര്‍ദിക് പാണ്ഡ്യ ആകാശ് മധ്‌വാളിന്റെ ബൗളിങിലുള്ള വിശ്വാസമില്ലായ്മയും ഡെത്ത് ഓവര്‍ ബൗളര്‍ എന്ന നിലയില്‍ സ്വന്തം കഴിവില്ലായ്മയും കാണിച്ചു'- എന്നായിരുന്നു ഇര്‍ഫാന്റെ വിമര്‍ശനം.

ഹര്‍ദിക് പാണ്ഡ്യ
ഇനി 'നെവര്‍' കൂസന്‍ അല്ല, ലെവ‍ര്‍കൂസന്‍! കന്നി ബുണ്ടസ് ലീഗ കിരീടം, പുതു ചരിത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com