4,4,6,4,6,6; ഈ സീസണിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ച്വറി, 18 പന്തില്‍ മക്ഗുര്‍ക് അടിച്ചുകൂട്ടിയത് 65 റണ്‍സ്

ഐപിഎല്ലില്‍ ഹൈദരാബാദിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി തോറ്റെങ്കിലും യുവതാരം ജാക് ഫ്രേസര്‍ മക്ഗുര്‍കിന്റെ ബാറ്റിങ് ഡല്‍ഹി ആരാധകര്‍ ഒരിക്കലും മറക്കില്ല
 ജാക് ഫ്രേസർ മക്ഗുർകിന്റെ ബാറ്റിങ്
ജാക് ഫ്രേസർ മക്ഗുർകിന്റെ ബാറ്റിങ്പിടിഐ

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഹൈദരാബാദിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി തോറ്റെങ്കിലും യുവതാരം ജാക് ഫ്രേസര്‍ മക്ഗുര്‍കിന്റെ ബാറ്റിങ് ഡല്‍ഹി ആരാധകര്‍ ഒരിക്കലും മറക്കില്ല. ഈ സീസണിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി നേടി ടീമിനെ ജയത്തിലേക്ക് നയിക്കുമെന്ന പ്രതീതി ജനിപ്പിച്ച ശേഷമാണ് ഫ്രേസര്‍ മടങ്ങിയത്. 15 പന്തില്‍ നിന്നാണ് ഫ്രേസര്‍ അര്‍ധ സെഞ്ച്വറി നേടിയത്. ഐപിഎല്‍ ചരിത്രത്തില്‍ ഇത് മൂന്നാമത്തെ വേഗമേറിയ അര്‍ധ സെഞ്ച്വറി കൂടിയാണ്. യശ്വസി ജയ്‌സ്വാളാണ് ഒന്നാം സ്ഥാനത്ത്. 13 പന്തിലാണ് അര്‍ധ സെഞ്ച്വറി നേടിയത്. രണ്ടാം സ്ഥാനം കെഎല്‍ രാഹുലും പാറ്റ് കമ്മിന്‍സും പങ്കിട്ടു. പതിനാല് പന്തില്‍ അര്‍ധ ശതകം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫ്രസര്‍ മക്ഗുര്‍കിന്റെ ഇന്നിംഗ്‌സില്‍ ഏഴു സിക്‌സുകളും അഞ്ചു ബൗണ്ടറികളും ഉള്‍പ്പെടുന്നു. 18 പന്തില്‍ 65 റണ്‍സുമായാണ് മക്ഗുര്‍ക്ക് മടങ്ങിയത്. വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ ഹൈദരാബാദ് ടീമിന്റെ മൂന്നാമത്തെ ഓവറില്‍ 4,4,6,4,6,6 എന്ന വിധത്തില്‍ 30 റണ്‍സ് അടിച്ചുകൂട്ടിയാണ് ഫ്രേസര്‍ വരവറിയിച്ചത്. വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ നാലുപന്തുകളില്‍ പൃഥ്വി ഷാ നാലു ഫോറുകളാണ് നേടിയത്.

ഹൈദരാബാദിന് തകര്‍പ്പന്‍ മറുപടി നല്‍കി ബാറ്റിങ് തുടങ്ങിയ ഡല്‍ഹിയുടെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. വാഷിങ്ടണിന്റെ അഞ്ചാം പന്തില്‍ അബ്ദുള്‍ സമദിന് ക്യാച്ച് നല്‍കി പൃഥ്വി ഷാ മടങ്ങി. ഈ വിക്കറ്റ് നേടിയ ആത്മവിശ്വാസത്തോടെ മൂന്നാമത്തെ ഓവര്‍ എറിയാന്‍ വീണ്ടും വാഷിങ്ടണ്‍ എത്തിയപ്പോഴാണ് ഫ്രേസര്‍ കണക്കറ്റ് ശിക്ഷിച്ചത്.

 ജാക് ഫ്രേസർ മക്ഗുർകിന്റെ ബാറ്റിങ്
നടരാജന്‍ 'നടനമാടി', 19 റണ്‍സിന് നാലുവിക്കറ്റ്; ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് ഉജ്ജ്വല ജയം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com