നിങ്ങളൊരു മുംബൈക്കാരനല്ലേ? രാജസ്ഥാനായി നൂറടിച്ച ജയ്‌സ്വാളിനോട് ഗാവസ്‌കര്‍

മത്സരശേഷം ജയ്‌സ്വാളിനോട് ഇതിഹാസ താരമായ സുനില്‍ ഗാവസ്‌കര്‍ ചോദിച്ചത്, നിങ്ങളൊരു മുംബൈക്കാരനല്ലേ. മറ്റു ടീമുകള്‍ക്കെതിരെ സെഞ്ച്വറി നേടാന്‍ താങ്കള്‍ക്കു കഴിയില്ലേ എന്നായിരുന്നു.
നിങ്ങളൊരു മുംബൈക്കാരനല്ലേ? രാജസ്ഥാനായി നൂറടിച്ച ജയ്‌സ്വാളിനോട് ഗവാസ്‌കര്‍
നിങ്ങളൊരു മുംബൈക്കാരനല്ലേ? രാജസ്ഥാനായി നൂറടിച്ച ജയ്‌സ്വാളിനോട് ഗവാസ്‌കര്‍ പിടിഐ

ജയ്പുര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് തകര്‍പ്പന്‍ ജയമാണ് നേടിയത്. 60 പന്തില്‍ നിന്ന് 104 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളിന്റെ സെഞ്ച്വറി ഇന്നിങ്‌സാണ് രാജസ്ഥാന് ജയം അനായാസമാക്കിയത്.

മത്സരശേഷം ജയ്‌സ്വാളിനോട് ഇതിഹാസ താരമായ സുനില്‍ ഗാവസ്‌കര്‍ ചോദിച്ചത്, നിങ്ങളൊരു മുംബൈക്കാരനല്ലേ. മറ്റു ടീമുകള്‍ക്കെതിരെ സെഞ്ച്വറി നേടാന്‍ താങ്കള്‍ക്കു കഴിയില്ലേ എന്നായിരുന്നു.

''മുംബൈക്കെതിരെ ഇത് നിങ്ങളുടെ രണ്ടാമത്തെ സെഞ്ചറിയാണ്. നിങ്ങളൊരു മുംബൈക്കാരനല്ലേ. മറ്റു ടീമുകള്‍ക്കെതിരെ സെഞ്ചറി നേടാന്‍ താങ്കള്‍ക്കു കഴിയില്ലേ?'' മത്സരത്തിനു പിന്നാലെ ഗാവസ്‌കര്‍ ചോദിച്ചു. എന്നാല്‍ എല്ലാ ദിവസവും നന്നായി കളിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ചില ദിവസങ്ങളില്‍ അതിനു കഴിയാറില്ലെന്നുമാണ് ജയ്‌സ്വാള്‍ ഇതിനു മറുപടി നല്‍കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിങ്ങളൊരു മുംബൈക്കാരനല്ലേ? രാജസ്ഥാനായി നൂറടിച്ച ജയ്‌സ്വാളിനോട് ഗവാസ്‌കര്‍
'ഹര്‍ദിക്കിന് ആ കഴിവ് നഷ്ടപ്പെട്ടു'; മുംബൈയുടെ പഴയ ആളല്ല, ആശങ്കയറിയിച്ച് ഇര്‍ഫാന്‍ പഠാന്‍

ഐപിഎല്‍ കരിയറില്‍ ജയ്‌സ്‌വാള്‍ ആകെ നേടിയ രണ്ട് സെഞ്ചറികളും മുംബൈ ഇന്ത്യന്‍സിനെതിരെയാണ്. കഴിഞ്ഞ വര്‍ഷമാണ് ആദ്യ സെഞ്ചറി നേടിയത്. അതേസമയം, സീസണിലെ ഏഴാം ജയത്തോടെ രാജസ്ഥാന്‍ പ്ലേഓഫ് ബര്‍ത്ത് ഏതാണ്ട് ഉറപ്പാക്കി. മുംബൈക്കെതിരെ ഈ സീസണില്‍ നേടുന്ന രണ്ടാം ജയമായിരുന്നു കഴിഞ്ഞ ദിവസത്തേത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com