'ഹര്‍ദിക്കിന് ആ കഴിവ് നഷ്ടപ്പെട്ടു'; മുംബൈയുടെ പഴയ ആളല്ല, ആശങ്കയറിയിച്ച് ഇര്‍ഫാന്‍ പഠാന്‍

ടൂര്‍ണമെന്റില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 21.57 ശരാശരിയോടെ 142.45 സ്‌ട്രൈക്ക് റേറ്റില്‍ പാണ്ഡ്യ 151 റണ്‍സ് നേടിയിട്ടുണ്ട്.
'ഹര്‍ദിക്കിന് ആ കഴിവ് നഷ്ടപ്പെട്ടു';മുംബൈയുടെ പഴയ ആളല്ല, ആശങ്കയറിയിച്ച് ഇര്‍ഫാന്‍ പഠാന്‍
'ഹര്‍ദിക്കിന് ആ കഴിവ് നഷ്ടപ്പെട്ടു';മുംബൈയുടെ പഴയ ആളല്ല, ആശങ്കയറിയിച്ച് ഇര്‍ഫാന്‍ പഠാന്‍ എക്‌സ്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനം ആശങ്കയുണ്ടാക്കുന്നതാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. രാജസ്ഥാനെതിരായ മത്സരത്തിലെ പ്രകടനം ഉള്‍പ്പെടെ ടൂര്‍ണമെന്റില്‍ ഹര്‍ദിക്കിന്റെ പ്രകടനം നിരാശയുണ്ടാക്കുന്നതാണെന്നും പഠാന്‍ പറഞ്ഞു.

''ഹാര്‍ദിക് പാണ്ഡ്യയുടെ ഹിറ്റിംഗ് കഴിവ് കുറയുന്നു. വലിയ ചിത്രത്തില്‍ അത് വലിയ ആശങ്കയാണ്. വാംഖഡെയില്‍ അവന്‍ വ്യത്യസ്തനാണ്, എന്നാല്‍ മറ്റ് പിച്ചുകളില്‍ താരത്തിന്റെ പ്രകടനം വിഷമിപ്പിക്കുന്നു'' പഠാന്‍ എക്‌സില്‍ കുറിച്ചു.

ടൂര്‍ണമെന്റില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 21.57 ശരാശരിയോടെ 142.45 സ്‌ട്രൈക്ക് റേറ്റില്‍ പാണ്ഡ്യ 151 റണ്‍സ് നേടിയിട്ടുണ്ട്. 39 ആണ് മികച്ച സ്‌കോര്‍. ഈ സീസണില്‍ ഏഴ് സിക്‌സുകള്‍ മാത്രമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 46.50 ശരാശരിയിലും 25.50 സ്‌ട്രൈക്ക് റേറ്റിലും 2/43 എന്ന നിലയില്‍ നാല് വിക്കറ്റുകള്‍ മാത്രമാണ് താരം നേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഹര്‍ദിക്കിന് ആ കഴിവ് നഷ്ടപ്പെട്ടു';മുംബൈയുടെ പഴയ ആളല്ല, ആശങ്കയറിയിച്ച് ഇര്‍ഫാന്‍ പഠാന്‍
'സഞ്ജു ടി20 ലോകകപ്പ് ടീമില്‍ വേണം, രോഹിതിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റനും ആകണം'

ഗുജറാത്ത് ടൈറ്റന്‍സില്‍ രണ്ട് സീസണുകളിലെ താരത്തിന്റെ സട്രൈക്ക് റേറ്റ് യഥാക്രമം 131 ഉം 136 ഉം ആയിരുന്നു, ഇത് മുംബൈ ജഴ്‌സിയിലെ പ്രകടനത്തില്‍ നിന്നും ഒത്തിരി താഴെയാണ്. 2017ല്‍ മുംബൈ ജഴ്‌സിയില്‍ 156 എന്ന സട്രൈക്ക് റേറ്റ് 2018ല്‍ 133.33, 2019ല്‍ 191.43 2020ല്‍ 178.98 എന്നിങ്ങനെ ഉയര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com