ഷൂട്ടൗട്ടില്‍ 11-11; സാഫ് അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ബംഗ്ലാദേശും സംയുക്ത ചാമ്പ്യന്മാര്‍

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇരു ടീമുകളും 11 ഗോള്‍ വീതം നേടി
ഫൈനൽ മത്സരത്തിൽ നിന്ന്
ഫൈനൽ മത്സരത്തിൽ നിന്ന് എഎൻഐ

ധാക്ക: വനിതകളുടെ സാഫ് അണ്ടര്‍ 19 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ബംഗ്ലാദേശും സംയുക്ത ചാമ്പ്യന്മാര്‍. ബംഗ്ലാദേശിലെ ധാക്ക ബിഎസ്എസ്എസ്എംകെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനൽ മത്സരത്തില്‍ നിശ്ചിത സമയത്തും ഷൂട്ടൗട്ടിലും സമനില പാലിച്ചതിനെത്തുടര്‍ന്നാണ് ഇരുടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചത്.

കളിയുടെ തുടക്കത്തില്‍ സിബാനി ദേവി നോംങ്‌മെകപാമിന്റെ ഗോളിലൂടെ ഇന്ത്യയാണ് മുന്നിലെത്തിയത്. എന്നാല്‍ അഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ സഗോരിക ബംഗ്ലാദേശിന്റെ സമനില ഗോള്‍ കണ്ടെത്തി. തുടര്‍ന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇരു ടീമുകളും 11 ഗോള്‍ വീതം നേടി. ഷൂട്ടൗട്ടില്‍ ഇരു ടീമുകളുടേയും എല്ലാ കളിക്കാരും ഗോള്‍ നേടിയതോടെയാണ് സമനില കുരുക്ക് വീണ്ടും വന്നത്. തുടര്‍ന്ന് ടോസ് ഇട്ട് വിജയിയെ നിശ്ചയിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.

ഫൈനൽ മത്സരത്തിൽ നിന്ന്
'അത് തെറ്റ്, കോഹ് ലിയെ കുറിച്ച് പറഞ്ഞത് പിഴവ്'; തിരുത്തുമായി ഡിവില്ല്യേഴ്‌സ്

ഇതുപ്രകാരം ടോസിട്ടപ്പോള്‍ ഇന്ത്യ വിജയിച്ചു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി. രണ്ടു മണിക്കൂറിന് ശേഷം ഇരു ടീമുകളേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. ഇതുപ്രകാരം ഇടു ടീമുകളും ട്രോഫി പങ്കിടും. വനിതകളുടെ സാഫ് മത്സരചരിത്രത്തില്‍ ബംഗ്ലാദേശ് മണ്ണില്‍ ഇന്ത്യ കിരീടം നേടുന്നത് ആദ്യമായാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com