ജോ റൂട്ടിനെ പുറത്താക്കിയ ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ ക്യാച്ച്, വീഡിയോ

രാജ്‌കോട്ട് ടെസ്റ്റിന്റെ മൂന്നാം ദിവസം ജസ്പ്രിത് ബുമ്രയുടെ ഓവറിലാണ് ജോ റൂട്ട് പുറത്താകുന്നത്
ജോ റൂട്ടിനെ ക്യാച്ചിലൂടെ പുറത്താക്കുന്ന യശസ്വി ജയ്‌സ്വാള്‍
ജോ റൂട്ടിനെ ക്യാച്ചിലൂടെ പുറത്താക്കുന്ന യശസ്വി ജയ്‌സ്വാള്‍ എക്‌സ്

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ജോ റൂട്ടിനെ പുറത്താക്കിയ യശ്വസി ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ ക്യാച്ചിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം. രാജ്‌കോട്ട് ടെസ്റ്റിന്റെ മൂന്നാം ദിവസം ജസ്പ്രിത് ബുമ്രയുടെ ഓവറിലാണ് ജോ റൂട്ട് പുറത്താകുന്നത്.

ബാറ്റര്‍മാരുടെ ബാറ്റില്‍ എഡ്‌ജെടുത്ത് വരുന്ന പന്തുകള്‍ സ്ലിപ്പില്‍ ഫീല്‍ഡര്‍മാര്‍ പിടിക്കുന്നത് ആദ്യമല്ല. എന്നാല്‍ റിവേഴസ് സ്‌കൂപ്പിലൂടെ തട്ടിയകറ്റുന്ന താരതമ്യേന വേഗതയുള്ള പന്തുകള്‍ ക്യാച്ചെടുക്കുക എന്നത് അനായാസം സാധിക്കില്ല.

ടെസ്റ്റില്‍ 11,000ത്തിലധികം റണ്‍സ് നേടിയ റൂട്ട് അസ്വാഭാവിക ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് നഷ്ടപ്പെടുന്നത് പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ബുമ്രയുടെ ഓവറിലും ഇത് തന്നെയാണ് സംഭവിച്ചത്. ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 40ാം ഓവറില്‍ 2 സ്ലിപ്പര്‍മാരെയാണ് ഇന്ത്യ നിര്‍ത്തിയത്. ജസ്പ്രീത് ബുംറയുടെ പന്ത് സ്വിച്ച് ഹിറ്റ് പ്ലേ ചെയ്യാനാണ് റൂട്ട് ശ്രമിച്ചത്.

ജോ റൂട്ടിനെ ക്യാച്ചിലൂടെ പുറത്താക്കുന്ന യശസ്വി ജയ്‌സ്വാള്‍
കുടുംബത്തില്‍ മെഡിക്കല്‍ എമര്‍ജന്‍സി; മൂന്നാം ടെസ്റ്റില്‍ നിന്നും അശ്വിന്‍ മടങ്ങി
ജോ റൂട്ടിനെ ക്യാച്ചിലൂടെ പുറത്താക്കുന്ന യശസ്വി ജയ്‌സ്വാള്‍
കുടുംബത്തില്‍ മെഡിക്കല്‍ എമര്‍ജന്‍സി; മൂന്നാം ടെസ്റ്റില്‍ നിന്നും അശ്വിന്‍ മടങ്ങി

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പന്ത് റൂട്ട് നന്നായി കണക്റ്റ് ചെയ്തില്ലെങ്കിലും പന്ത് എഡ്‌ജെടുത്ത് ജയ്‌സ്വാളിന്റെ കൈകളിലെത്തിയത്. പന്ത് തന്നെ മറികടന്ന് പോകുമെന്ന് കരുതിയെങ്കിലും ഞൊടി വേഗത്തില്‍ ജയ്‌സ്വാള്‍ ക്യാച്ചെടുക്കുകയായിരുന്നു. 21 ഇന്നിങ്‌സുകളില്‍ നേര്‍ക്ക് നേര്‍ നേരിട്ടപ്പോള്‍ ഒമ്പതാം തവണയാണ് റൂട്ടിനെ ബുമ്ര പുറത്താക്കുന്നത്. 2021ല്‍ ചെന്നൈയില്‍ 218 റണ്‍സ് നേടിയതിന് ശേഷം റൂട്ടിന് 17 ഇന്നിങ്‌സുകളില്‍ നിന്ന് 20.29 ശരാശരിയില്‍ 345 റണ്‍സ് മാത്രമാണ് നേടിയത്. ഇതില്‍ ഒരു അര്‍ധസെഞ്ച്വറിയും ഉയര്‍ന്ന സ്‌കോറായ 73 റണ്‍സും ഉള്‍പ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com