സെഞ്ച്വറിക്കരികെ സച്ചിന്‍ ബേബി; ആന്ധ്രക്കെതിരെ കേരളം ലീഡിലേക്ക്

സഞ്ജുവിന്‍റെ അഭാവത്തില്‍ കേരളത്തെ നയിക്കുന്നതും സച്ചിന്‍
സച്ചിന്‍ ബേബി
സച്ചിന്‍ ബേബിഫെയ്സ്ബുക്ക്

വിശാഖപട്ടണം: ആന്ധ്രക്കെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളത്തിനു ലീഡ് പ്രതീക്ഷ. ആന്ധ്രയുടെ ഒന്നാം ഇന്നിങ്‌സ് 272 റണ്‍സില്‍ അവസാനിപ്പിച്ച കേരളം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന നിലയില്‍. ആന്ധ്രയുടെ സ്‌കോറിനൊപ്പമെത്താന്‍ കേരളത്തിന് വേണ്ടത് 14 റണ്‍സ് കൂടി.

സഞ്ജു സാംസന്റെ അഭാവത്തില്‍ സച്ചിന്‍ ബേബിയാണ് കേരളത്തെ നയിക്കുന്നത്. ബാറ്റിങില്‍ താരം കരുത്തോടെ ക്രീസില്‍ നില്‍ക്കുന്നു. മറ്റൊരു സെഞ്ച്വറി വക്കിലാണ് വെറ്ററന്‍ താരം. 87 റണ്‍സുമായി ക്യാപ്റ്റന്‍ ബാറ്റിങ് തുടരുന്നു. അക്ഷയ് ചന്ദ്രനും മികവോടെ നില്‍ക്കുന്നു. താരവും അര്‍ധ സെഞ്ച്വറിയുമായി ക്രീസില്‍. 57 റണ്‍സാണ് അക്ഷയ് എടുത്തത്.

ഓപ്പണര്‍ രോഹന്‍ കുന്നുമ്മലും അര്‍ധ സെഞ്ച്വറി നേടി. താരം 61 റണ്‍സെടുത്തു മടങ്ങി. കൃഷ്ണ പ്രസാദും മികച്ച രീതിയില്‍ ബാറ്റ് വീശി. താരം 43 റണ്‍സെടുത്തു. 4 റണ്‍സെടുത്ത ജലജ് സക്‌സേന മാത്രമാണ് നിരാശപ്പെടുത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ബേസില്‍ തമ്പിയുടെ മികവാണ് കേരളത്തിനു തുണയായത്. വൈശാഖ് ചന്ദ്രന്‍ രണ്ട് വിക്കറ്റുകള്‍ എടുത്തു. നെടുമണ്‍കുഴി ബേസില്‍, അഖില്‍ സഖറിയ, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ക്യാപ്റ്റന്‍ റിക്കി ഭുയി (87)യാണ് ആന്ധ്രയുടെ ടോപ് സ്‌കോറര്‍. മഹ്ദീപ് കുമാര്‍ 81 റണ്‍സെടുത്തു. 43 റണ്‍സെടുത്ത കരണ്‍ ഷിന്‍ഡേയും പിടിച്ചു നിന്നു. മറ്റൊരാളും കാര്യമായി സംഭാവന നല്‍കിയില്ല.

സച്ചിന്‍ ബേബി
യശസ്വിയുടെ സെഞ്ച്വറി, ഗില്ലിന്റെ അര്‍ധ ശതകം; കളി വരുതിയില്‍ നിര്‍ത്തി ഇന്ത്യ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com