അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനലില്‍ വിജയഗോള്‍; ജര്‍മന്‍ ഇതിഹാസതാരം ആന്‍ഡ്രിയാസ് ബ്രമ അന്തരിച്ചു

1990 ഇറ്റലിയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരെ വിജയഗോള്‍ നേടിയ ആന്‍ഡ്രിയാസ് ബ്രമ അന്തരിച്ചു.
ആന്‍ഡ്രിയാല്‍ ബ്രഹ്മെ
ആന്‍ഡ്രിയാല്‍ ബ്രഹ്മെഎക്‌സ്‌

ബെര്‍ലിന്‍: 1990 ഇറ്റലിയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരെ വിജയഗോള്‍ നേടിയ ജര്‍മന്‍ താരം ആന്‍ഡ്രിയാസ് ബ്രമ അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ലോകകപ്പ് രാജ്യത്തിന് നേടിത്തന്ന താരമെന്ന നിലയിലും അതിലുമപ്പുറം ഒരു പ്രത്യേകയാള്‍ എന്നനിലയില്‍ ഞങ്ങളുടെ ഹൃദയത്തില്‍ ബ്രമ എപ്പോഴും ഉണ്ടാകുമെന്ന് അദ്ദേഹത്തിത്തിന്റെ മുന്‍ ക്ലബായ ബയേണ്‍ മ്യൂണിക് എക്‌സില്‍ കുറിച്ചു

അറ്റാക്കിംഗ് ലെഫ്റ്റ് ബാക്കായി കളിച്ച ബ്രമ, 1990 ലോകകപ്പ് കിരീടം ജര്‍മ്മനിക്ക് സമ്മാനിച്ചപ്പോള്‍ മത്സരത്തില്‍ പിറന്ന ഒരേ ഒരുഗോള്‍ അദ്ദേഹത്തിന്റതായിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിലും അദ്ദേഹം ഒരു ഗോള്‍ നേടിയിരുന്നു. ഫൈനല്‍ മത്സരത്തില്‍ 85ാം മിനിറ്റിലായിരുന്നു ബ്രമയുടെ ഗോള്‍ പിറന്നത്. അര്‍ജന്റീനയ്‌ക്കെതിരെ റഫറി പെനാല്‍റ്റി വിധിച്ചപ്പോള്‍ കിക്കെടുത്ത ബ്രമ അത് ലക്ഷ്യത്തിലെത്തിച്ചു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബയേണ്‍ മ്യൂണിച്ച്, ഇന്റര്‍ മിലാന്‍ തുടങ്ങിയ ക്ലബുകള്‍ക്കായും ബ്രമ ബൂട്ടണിഞ്ഞിരുന്നു. 86 മത്സരങ്ങളില്‍ ജര്‍മന്‍ ജഴ്‌സിയണിഞ്ഞ ബ്രമ 1990 ലോകകപ്പ് ഫൈനലിലെ പെനാള്‍ട്ടിയില്‍ നിന്നുള്ളതുള്‍പ്പെടെ എട്ട് ഗോളുകള്‍ നേടി. 1998ല്‍ അദ്ദേഹം പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.

ആന്‍ഡ്രിയാല്‍ ബ്രഹ്മെ
രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ജയം തടഞ്ഞ് ആന്ധ്രപ്രദേശ്, സമനില

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com