രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ജയം തടഞ്ഞ് ആന്ധ്രപ്രദേശ്, സമനില

രഞ്ജി ട്രോഫിയില്‍ ആന്ധ്രപ്രദേശിനെതിരെ കേരളത്തിനു സമനില.
രഞ്ജി ട്രോഫിയില്‍ ആന്ധ്രപ്രദേശിനെതിരെ കേരളത്തിനു സമനില. ഫെയ്‌സ്ബുക്ക്

വിശാഖപ്പടണം: രഞ്ജി ട്രോഫിയില്‍ ആന്ധ്രപ്രദേശിനെതിരെ ഒരു വിക്കറ്റ് അകലത്തില്‍ കേരളത്തിനു സമനില. അവസാന ദിവസം ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ പൊരുതിയ ആന്ധ്രപ്രദേശ് മത്സരം സമനിലയിലെത്തിക്കുകയായിരുന്നു. 165 പന്തില്‍ 72 റണ്‍സെടുത്ത അശ്വിന്‍ ഹെബ്ബാറാണ് ആന്ധ്ര പ്രദേശിന്റെ ടോപ് സ്‌കോറര്‍.

രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ആന്ധ്രപ്രദേശ് 97 ഓവറുകള്‍ നേരിട്ട് ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. വാലറ്റത്ത് ശുഐബ് മുഹമ്മദ് ഖാന്‍ (93 പന്തില്‍ 11), പി.വി.എസ്.എന്‍. രാജു (പൂജ്യം) എന്നിവര്‍ പുറത്താകാതെ നിന്നത് കേരളത്തിണ് തിരിച്ചടിയായി.

ഒരു ഘട്ടത്തില്‍ മൂന്നുവീതം വിക്കറ്റുകളുമായി ബേസില്‍ തമ്പിയും നെടുമങ്കുഴി ബാസിലും കേരളത്തിന് വിജയപ്രതീക്ഷ നല്‍കിയിരുന്നു.

7 വിക്കറ്റ് നഷ്ടത്തില്‍ 514 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത കേരളം ഒന്നാം ഇന്നിങ്‌സില്‍ 242 റണ്‍സ് ലീഡ് നേടിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രഞ്ജി ട്രോഫിയില്‍ ആന്ധ്രപ്രദേശിനെതിരെ കേരളത്തിനു സമനില.
'ഡബിള്‍ അടിക്കാന്‍' പ്രചോദനമായത് രോഹിതും ജഡേജയും; ആ രഹസ്യം തുറന്നുപറഞ്ഞ് യശ്വസി ജയ്‌സ്‌വാള്‍

കേരളത്തിനായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും (219 പന്തില്‍ 113), അക്ഷയ് ചന്ദ്രനും (386 പന്തില്‍ 184) സെഞ്ചറി സ്വന്തമാക്കി. 3ന് 258 എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് ആരംഭിച്ച കേരളത്തിന്റെ സ്‌കോര്‍ 305ല്‍ എത്തിയപ്പോള്‍ സച്ചിന്‍ പുറത്തായി.

219 പന്തില്‍ 15 ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു സച്ചിന്റെ ഇന്നിങ്‌സ്. തുടര്‍ന്ന് സല്‍മാന്‍ നിസാര്‍ (58), മുഹമ്മദ് അസ്ഹറുദ്ദീന്‍ (40) എന്നിവര്‍ അക്ഷയ്ക്കു കൂട്ടായി. അക്ഷയ് പുറത്തായതിനു പിന്നാലെയാണ് കേരളം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

രണ്ട് ഇന്നിങ്സുകളിലായി ഏഴ് വിക്കറ്റുകള്‍ നേടിയ ബേസില്‍ തമ്പിയാണ് കേരളത്തിനായി തിളങ്ങിയത്. ആന്ധ്രയ്ക്കുവേണ്ടി മനീഷ് ഗോല്‍മാരും നാലും ഷൊഐബ് ഖാന്‍ രണ്ടും വിക്കറ്റുകള്‍ നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com