വിരാട് കോഹ്‌ലി-അനുഷ്‌ക ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു

തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് കുഞ്ഞു പിറന്ന കാര്യം നമ്പതികള്‍ ലോകത്തെ അറിയിച്ചത്
വിരാട് കോഹ്‌ലിക്കും  അനുഷ്‌ക ശര്‍മയ്ക്കും ആണ്‍കുഞ്ഞ് പിറന്നു
വിരാട് കോഹ്‌ലിക്കും അനുഷ്‌ക ശര്‍മയ്ക്കും ആണ്‍കുഞ്ഞ് പിറന്നുഎക്‌സ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. 'ആകായ്' എന്ന് പേരിട്ട കുഞ്ഞിന്റെ ജനന വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ ഇരുവരും പങ്കുവെച്ചു. ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്. 2021 ഫെബ്രുവരിയിലായിരുന്നു ആദ്യത്തെ കുഞ്ഞ് 'വാമിക'യുടെ ജനനം.

ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് കുഞ്ഞു പിറന്ന കാര്യം ദമ്പതികള്‍ ലോകത്തെ അറിയിച്ചത്. ഈ ഘട്ടത്തില്‍ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും ഇരുവരും അഭ്യര്‍ഥിച്ചു. ''ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് വാമികയ്ക്ക് അകായ് എന്നൊരു കുഞ്ഞു സഹോദരന്‍ പിറന്ന കാര്യം അതിയായ സന്തോഷത്തോടും ഹൃദയം തുളുമ്പുന്ന സ്‌നേഹത്തോടും കൂടി ഞങ്ങള്‍ അറിയിക്കുന്നു', നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങള്‍ തേടുന്നു. ഒപ്പം ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് കൂടി ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.'- ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിരാട് കോഹ്‌ലിക്കും  അനുഷ്‌ക ശര്‍മയ്ക്കും ആണ്‍കുഞ്ഞ് പിറന്നു
അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനലില്‍ വിജയഗോള്‍; ജര്‍മന്‍ ഇതിഹാസതാരം ആന്‍ഡ്രിയാസ് ബ്രമ അന്തരിച്ചു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളില്‍നിന്ന് കോഹ്‌ലി പിന്‍മാറിയിരുന്നു. ഇതോടെ കോഹ്‌ലി അനുഷ്‌ക ദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞു പിറക്കാന്‍ പോകുന്നുവെന്ന അഭ്യൂഹം വ്യാപകമായി പ്രചരിക്കുകയും ചെയ്തു. കോഹ്‌ലിയുടെ അടുത്ത സുഹൃത്തും ദക്ഷിണാഫ്രിക്കന്‍ താരവുമായ എബി. ഡിവില്ലിയേഴ്‌സ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com