അന്ന് 114, ഇന്ന് 131 പന്തുകള്‍! 'ചെറുത്തു നില്‍പ്പില്‍' സ്വന്തം റെക്കോര്‍ഡ് തിരുത്തി കുല്‍ദീപ്

131 പന്തില്‍ 28 റണ്‍സ്
കുല്‍ദീപ് യാദവിന്‍റെ ബാറ്റിങ്
കുല്‍ദീപ് യാദവിന്‍റെ ബാറ്റിങ്പിടിഐ

റാഞ്ചി: നാലാം ടെസ്റ്റില്‍ മികച്ച ലീഡ് സ്വന്തമാക്കമെന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷ തല്ലിക്കെടുത്തിയതില്‍ പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലാണ്. താരം 90 റണ്‍സുമായി കളം വാണു. ജുറേലിനു മികച്ച പിന്തുണ നല്‍കിയ കുല്‍ദീപ് യാദവിന്റെ പ്രതിരോധവും ശ്രദ്ധേയമായി. താരം വിലപ്പെട്ട സംഭവാനയാണ് ഇന്ത്യക്ക് നല്‍കിയത്.

ഇരുവരും ചേര്‍ന്നു 76 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. രണ്ട് ഫോറുകള്‍ സഹിതം 131 പന്തുകള്‍ ചെറുത്ത് 28 റണ്‍സാണ് കുല്‍ദീപ് നേടിയത്. ഒരു ഇരട്ട സെഞ്ച്വറിയുടെ ഫലം ചെയ്യുന്ന മികവാണ് കുല്‍ദീപിന്റെ പ്രകടനത്തെ ശ്രദ്ധേയമാക്കുന്നത്.

സ്വന്തം റെക്കോര്‍ഡ് തിരുത്തിയാണ് കുല്‍ദീപിന്റെ പ്രതിരോധ ബാറ്റിങ്. നേരിട്ട പന്തുകളുടെ എണ്ണത്തിലാണ് കുല്‍ദീപ് സ്വന്തം റെക്കോര്‍ഡ് തിരുത്തിയത്. കരിയറില്‍ ഇതു രണ്ടാം തവണയാണ് താരം 100നു മുകളില്‍ പന്തുകള്‍ ചെറുക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2022ല്‍ ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ 114 പന്തുകള്‍ ചെറുത്തു നിന്നതാണ് നേരത്തെയുള്ള കുല്‍ദീപിന്റെ നേട്ടം. അതേ ഇന്നിങ്‌സിലെ 40 റണ്‍സാണ് താരത്തിന്റെ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍.

ഇംഗ്ലണ്ടിനെതിരെ തന്നെ ഈ പരമ്പരയിലെ മൂന്നാം പോരാട്ടത്തില്‍ കുല്‍ദീപ് 100നടുത്തു പന്തുകളും ചെറുത്തിരുന്നു. അന്ന് രണ്ടാം ഇന്നിങ്‌സില്‍ താരം 91 പന്തുകള്‍ നേരിട്ട് 27 റണ്‍സെടുത്തു.

കുല്‍ദീപ് യാദവിന്‍റെ ബാറ്റിങ്
അസമിനെ വീഴ്ത്തി, ​ഗോവയോടു തോറ്റു; സന്തോഷ് ട്രോഫിയിൽ തിരിച്ചെത്താൻ കേരളം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com