
ഇറ്റാ നഗർ: സന്തോഷ് ട്രോഫി പോരാട്ടത്തിൽ കേരളം ഇന്ന് മേഘാലയയെ നേരിടും. രണ്ടാം മത്സരത്തിൽ ഗോവയോടേറ്റ പരാജയത്തിന്റെ വേദനയിലാണ് കേരളം. പരിശീലകൻ സതീവൻ ബാലനു ചുവപ്പ് കാർഡ് കണ്ട് പുറത്തു പോകേണ്ടി വന്ന പോരാട്ടം കേരളത്തിനു കനത്ത തിരിച്ചടിയായിരുന്നു. ഇതോടെ വിലക്ക് വന്ന പരിശീലകന് ഇന്നും ഡഗൗട്ടിൽ നിൽക്കാൻ സാധിക്കില്ല. സഹ പരിശീലകൻ പികെ അസീസായിരിക്കും കേരളത്തിന്റെ നീക്കങ്ങൾക്ക് ഊർജം പകരുക.
ആദ്യ മത്സരത്തിൽ അസമിനെ 3-1നു വീഴ്ത്തിയാണ് കേരളം തുടങ്ങിയത്. എന്നാൽ ഗോവയ്ക്കെതിരെ 2-0ത്തിന്റെ തോൽവിയാണ് കേരളത്തെ കാത്തിരുന്നത്. ഇന്ന് ജയിച്ച് ആത്മവിശ്വാസം വീണ്ടെടുക്കുകയും മുന്നോട്ടുള്ള പോക്ക് സുഗമമാക്കുകയുമാണ് ലക്ഷ്യം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഉച്ചയ്ക്ക് 2.30നാണ് പോരാട്ടം. ഒരു ജയവും തോൽവിയുമായി ഫൈനൽ റൗണ്ടിൽ ഗ്രൂപ്പ് എയിൽ കേരളം മൂന്നാമത് നിൽക്കുന്നു നിലവിൽ.
പരിക്കാണ് കേരളത്തെ പ്രധാനമായി വലയ്ക്കുന്നത്. ഗോവയ്ക്കെതിരെ കഴിഞ്ഞ പോരിൽ കേരള ക്യാപ്റ്റൻ നിജോ ഗിൽബർട്ടിനു പരിക്കേറ്റിരുന്നു. കളിയ്ക്കിടെ പേശി വലിവ് അനുഭവപ്പെട്ട് താരം കളം വിട്ടിരുന്നു. ഇന്ന് നിജോ കളിക്കില്ല. സ്ട്രൈക്കർ ഇ സജീഷിനു പരിക്കുണ്ട്. അസമിനെതിരെ പരിക്കേറ്റ പ്രതിരോധ താരം ബെൽജിൻ ബോൾസ്റ്റൻ ഇന്നലെ പരിശീലനത്തിനിറങ്ങിയത് കേരളത്തിനു ആശ്വാസമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക