ലണ്ടന്‍: കണങ്കാലിനു പരിക്കേറ്റ സീനിയര്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ശസ്ത്രക്രിയ വിജയകരം. ലണ്ടനിലാണ് താരത്തിനു ശസ്ത്രക്രിയ നടന്നത്.
ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും താരത്തിന്റെ തിരിച്ചു വരവ് വൈകുമെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍. ഷമിക്കു ഐപിഎല്‍ നഷ്ടമാകും. വരാനിരിക്കുന്ന ടി20 ലോകകപ്പ് പോരാട്ടത്തിനു താരം പങ്കെടുക്കുമോ എന്നു ഉറപ്പുമില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ശസ്ത്രക്രിയ വിജയകരമാണെന്നു ഷമി തന്നെ വ്യക്തമാക്കി. ഹോസ്പിറ്റലില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും താരം പങ്കിട്ടു.
ലോകകപ്പിലെ മിന്നും പ്രകടനത്തിനു താരം ഇന്ത്യക്കായി കളിക്കാനിറങ്ങിയിട്ടില്ല. ജനുവരിയില്‍ പരിക്കിന് ഇഞ്ചക്ഷന്‍ ചെയ്യാനായി ലണ്ടനിലേക്ക് ഷമി പോയിരുന്നു. എന്നാല്‍ ഈ ഇഞ്ചക്ഷന്‍ ഫലം കണ്ടില്ല. പിന്നാലെയാണ് ശസ്ത്രക്രിയ നടത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ