ചികിത്സയ്ക്കായി രാഹുല്‍ ലണ്ടനില്‍; അഞ്ചാം ടെസ്റ്റും നഷ്ടമാകും; ഐപിഎല്ലില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷ

കെഎല്‍ രാഹുലിന് ഇംഗ്ലണ്ടിനെതിരെ അഞ്ചാമത്തെ ടെസ്റ്റും നഷ്ടമാകും
കെഎല്‍ രാഹുലിന് ഇംഗ്ലണ്ടിനെതിരെ അഞ്ചാമത്തെ ടെസ്റ്റും നഷ്ടമാകും
കെഎല്‍ രാഹുലിന് ഇംഗ്ലണ്ടിനെതിരെ അഞ്ചാമത്തെ ടെസ്റ്റും നഷ്ടമാകും എഎഫ്പി

ന്യൂഡല്‍ഹി: കാല്‍മുട്ടിനേറ്റ പരിക്ക് കാരണം കെഎല്‍ രാഹുലിന് ധരംശാലയില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെ ടെസ്റ്റും നഷ്ടമാകും. മാര്‍ച്ച് ഏഴിനാണ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം. ചികിത്സയ്ക്കായി രാഹുല്‍ ലണ്ടനിലാണ്.

പരിക്ക് കാരണം പരമ്പരയിലെ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ രാഹുലിന് നഷ്ടമായിരുന്നു. ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദില്‍ നടന്ന ടെസ്റ്റില്‍ രാഹുല്‍ രണ്ട് ഇന്നിങ്‌സുകളിലായി 86, 22 റണ്‍സ് നേടിയിരുന്നു. ആ മത്സരത്തിനിടെയാണ് രാഹുലിന് പരിക്കേറ്റത്. പരിക്കേറ്റിരുന്നെങ്കിലും അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ബിസിസിഐ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നു. പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനെ തുടര്‍ന്ന് നാലാം ടെസ്റ്റില്‍ രാഹുലിന് പകരം കര്‍ണാടകയുടെ മലയാളി ബാറ്റര്‍ ദേവ് ദത്ത് പടിക്കല്‍ ടീമില്‍ ഇടംപിടിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാര്‍ച്ച് 22ന് ആരംഭിക്കുന്ന ഐപിഎല്‍ മത്സരത്തിന് മുന്‍പായി പരിക്ക് പൂര്‍ണമായി ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനാണ് രാഹുല്‍. മാര്‍ച്ച് 24 രാജസ്ഥാന്‍ റോയല്‍സിനെതിരായാണ് രാഹുലിന്റെ ടീമിന്റെ ആദ്യകളി.

കഴിഞ്ഞ ഐപിഎല്ലില്‍ മത്സരത്തിനിടെ തുടയെല്ലിന് പരിക്കേറ്റ രാഹുലിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ രാഹുല്‍ 11 മത്സരങ്ങളില്‍ നിന്നായി 452 റണ്‍സ് നേടിയിരുന്നു.

കെഎല്‍ രാഹുലിന് ഇംഗ്ലണ്ടിനെതിരെ അഞ്ചാമത്തെ ടെസ്റ്റും നഷ്ടമാകും
ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും പുറത്ത്; സഞ്ജു സാംസണ്‍ സി കാറ്റഗറിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com