വിലമതിക്കാനാവാത്ത ആദരവ്; വിക്കറ്റ് ആഘോഷം നിര്‍ത്തി, എല്‍ഗറിന് കൈയടിച്ച കോഹ്‌ലിയെ വാഴ്ത്തി ആരാധകര്‍,വീഡിയോ

ഡീന്‍ എല്‍ഗറിന് കൈയടിക്കാനാണ് സഹതാരങ്ങളോടുള്‍പ്പെടെ കോഹ്‌ലി ആവശ്യപ്പെട്ടത്. 
കോഹ്‌ലി /എക്‌സ്
കോഹ്‌ലി /എക്‌സ്

കേപ്ടൗണില്‍: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റില്‍ ബൗളര്‍മരാണ് കൈയ്യടി നേടുന്നത്. മത്സരത്തിലെ ആദ്യ ദിനത്തില്‍ തന്നെ 23 വിക്കറ്റകളാണ് വീണത്. എന്നാല്‍ ഈ വിക്കറ്റ് വീഴ്ചക്കിടയിലും ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന് കൈയടിക്കാന്‍ കോഹ്‌ലി സഹതാരങ്ങളോട് പറഞ്ഞു.  

വിക്കറ്റ് ആഘോഷങ്ങള്‍ നിര്‍ത്തി താരത്തിന്റെ അവസാന മത്സരമാണെന്ന നിലയ്ക്ക് എല്‍ഗറിന് ആദരവ് നല്‍കാന്‍ സഹതാരങ്ങളോട് പറയുന്ന കോഹ്‌ലി യുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ മുഹമ്മദ് സിറാജിന്റെ മിന്നും ബോളിംഗ് കരുത്തില്‍ 55 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 153 റണ്‍സിന് പുറത്തായി. ഇതിനിടെയാണ്
തന്റെ കരിയറിലെ അവസാന ടെസ്റ്റ് കളിച്ച് പുറത്തായ ഡീന്‍ എല്‍ഗറിനെ വണങ്ങാന്‍ വിരാട് കോഹ്‌ലി എല്ലാ കളിക്കാരോടും ആവശ്യപ്പെട്ടത്. 

ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സിന്റെ 11ാം ഓവറില്‍ മുകേഷ് കുമാറാണ് എല്‍ഗറിനെ ഒന്നാം സ്ലിപ്പില്‍ കോഹ്‌ലിയുടെ കൈകളിലെത്തിച്ചത്. ക്യാച്ച് എടുത്തതിന് ശേഷം കോഹ്‌ലി എല്‍ഗറിന് അഭിവാദ്യം അര്‍പ്പിക്കാന്‍ സഹതാരങ്ങളോടും ആരാധകരോടുമായി പറഞ്ഞു. പിന്നീട് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്റെ അടുത്തെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്തു. 

ഇന്ത്യന്‍ കളിക്കാരായ മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര, രോഹിത് ശര്‍മ തുടങ്ങിയവരും താരത്തിന്റെ തോളില്‍ തട്ടി അഭിന്ദിച്ചു.  ദക്ഷിണാഫ്രിക്കയ്ക്കായി  86 ടെസ്റ്റ് കളിച്ച എല്‍ഗറിന് ഉജ്ജ്വല യാത്രയ്പ്പ് നല്‍കി സ്‌റ്റേഡിയത്തില്‍ ആരാധകര്‍ എഴുത്തേറ്റ് നിന്ന് കൈയടിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com