വാർണർ പറന്നിറങ്ങും സിഡ്നി ​ഗ്രൗണ്ടിൽ! ഹെലികോപ്റ്ററിൽ മാസ് എൻട്രി

സഹോദരന്റെ വിവാഹ ചടങ്ങുകള്‍ ഇതേ ദിവസം തന്നെ നടക്കുന്നുണ്ട്. അന്ന് തന്നെയാണ് സിഡ്‌നി സ്‌കിസേഴ്‌സും സിഡ്‌നി തണ്ടറും തമ്മിലുള്ള ഡെര്‍ബിയും. സിഡ്‌നി തണ്ടറിന്റെ താരമാണ് വാര്‍ണര്‍
ഡേവിഡ് വാർണർ/ ട്വിറ്റർ
ഡേവിഡ് വാർണർ/ ട്വിറ്റർ

സിഡ്‌നി: ബിഗ് ബാഷ് ലീഗ് മത്സരത്തിനായി ഓസ്‌ട്രേലിയന്‍ ഇതിഹാസ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ വരിക ഹെലികോപ്റ്ററില്‍! സിഡ്‌നി നാട്ടങ്കത്തിനു മുന്‍പായിരിക്കും താരത്തിന്റെ ഹോളിവുഡ് സ്‌റ്റൈല്‍ എന്‍ട്രി. ആരാധകര്‍ക്കായി സ്റ്റേഡിയം തുറന്നു കൊടുക്കും മുന്‍പ് വാര്‍ണര്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങും. 

സഹോദരന്റെ വിവാഹ ചടങ്ങുകള്‍ ഇതേ ദിവസം തന്നെ നടക്കുന്നുണ്ട്. അന്ന് തന്നെയാണ് സിഡ്‌നി സ്‌കിസേഴ്‌സും സിഡ്‌നി തണ്ടറും തമ്മിലുള്ള ഡെര്‍ബിയും. സിഡ്‌നി തണ്ടറിന്റെ താരമാണ് വാര്‍ണര്‍. 

വിവാഹ ചടങ്ങിലും ബിബിഎല്‍ പോരിലും പങ്കെടുക്കേണ്ടതായി വന്നതോടെയാണ് താരം ഹെലികോപ്റ്ററില്‍ പറന്നിറങ്ങാന്‍ തീരുമാനിച്ചത്. താരത്തിന്റെ ബിഗ് ബാഷ് പോരിലേക്കുള്ള തിരിച്ചു വരവ് കൂടിയായിരിക്കും മത്സരം. 

കഴിഞ്ഞ മൂന്ന് സീസണുകളിലായി സിഡ്‌നി തണ്ടേറിന്റെ താരമാണ് വാര്‍ണര്‍. ഈയടുത്താണ് താരം ടെസ്റ്റ്, ഏകദിന അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ടി20, ഫ്രാഞ്ചൈസി ക്രിക്കറ്റുകളിലായിരിക്കും വാര്‍ണര്‍ ഇനി കളിക്കുക. ഫെബ്രുവരി 9 മുതല്‍ 13 വരെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഓസീസ് ടീമില്‍ താരം തിരിച്ചെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com