നല്ല ഉറക്കം, റിങ്കുവിന്റെ മൂക്കിനിട്ട് തോണ്ടി ഗുര്‍ബാസിന്റെ ശല്യപ്പെടുത്തല്‍! വിമാനത്തില്‍ ഇന്ത്യ- അഫ്ഗാന്‍ താരങ്ങളുടെ പ്രാങ്ക് (വീഡിയോ)

അഫ്ഗാന്‍ താരം റഹ്മാനുല്ല ഗുര്‍ബസുമൊത്തുള്ള ഒരു രസകരമായ വീഡിയോയാണ് വൈറലായത്
വീഡിയോ സ്ക്രീൻ ഷോട്ട്
വീഡിയോ സ്ക്രീൻ ഷോട്ട്

മൊഹാലി: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം നാളെ നടക്കും. ഒന്നാം മത്സരത്തില്‍ വിജയം സ്വന്തമാക്കിയതിനു പിന്നാലെയുള്ള ഇന്ത്യന്‍ താരം റിങ്കു സിങിന്റെ ഒരു വീഡിയോ ഇപ്പോള്‍ വൈറലാണ്. അഫ്ഗാന്‍ താരം റഹ്മാനുല്ല ഗുര്‍ബസുമൊത്തുള്ള ഒരു രസകരമായ വീഡിയോയാണ് വൈറലായത്. 

ഇരുവരും വിമാനത്തില്‍ സഞ്ചരിക്കവേ റിങ്കു സുഖ ഉറക്കത്തിലാണ്. റിങ്കുവിനു അരികിലെത്തി ഗുര്‍ബാസ് ഇന്ത്യന്‍ താരത്തിന്റെ മൂക്കിനിട്ടൊരു തോണ്ടു വച്ചു കൊടുക്കുന്നു. ഉറക്കച്ചടവില്‍ കണ്ണു തുറന്നു നോക്കുന്ന റിങ്കുവിനു തുടക്കത്തില്‍ ആരാണ് തന്നെ ശല്യം ചെയ്തതെന്നു മനസിലാകുന്നില്ല. 

പിന്നീടാണ് ഗുര്‍ബാസാണ് പണി പറ്റിച്ചതെന്നു ഇന്ത്യന്‍ താരത്തിനു മനസിലായത്. ഒരു ചെറു പുഞ്ചിരിയായിരുന്നു റിങ്കുവിന്റെ മറുപടി. 

എന്തായാലും പ്രാങ്ക് വീഡിയോ ആരാധകരും ഏറ്റെടുത്തു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരങ്ങളാണ് റിങ്കുവും ഗുര്‍ബാസും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com