ബംഗ്ലാദേശിനെ 84 റണ്‍സിന് തകര്‍ത്തു; അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു
സൗമി പാണ്ഡെയുടെ ആഹ്ലാദം/ എക്സ്
സൗമി പാണ്ഡെയുടെ ആഹ്ലാദം/ എക്സ്

ബ്ലൂംഫൊണ്ടെയ്ന്‍: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെ 84 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ മുന്നോട്ടുവെച്ച 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 167 റണ്‍സിന് പുറത്തായി. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. ഓപ്പണര്‍ ആദര്‍ശ് സിങ്ങും (76) ക്യാപ്റ്റന്‍ ഉദയ് സഹറാനും (64) നേടിയ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

തുടക്കത്തില്‍ 2ന് 31 എന്ന നിലയില്‍ തകര്‍ച്ച മുന്നില്‍ക്കണ്ട ടീമിനെ ഇരുവരും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ അര്‍ധ സെഞ്ച്വറി നേടിയ മുഹമ്മദ് ഷിഹാബ് മാത്രമാണ് ബംഗ്ലാദേശിന് വേണ്ടി പൊരുതിയത്. 77 പന്തിൽ ഏഴു ഫോറുകൾ സഹിതം ഷിഹാബ് നേടിയത് 54 റൺസ്.

ആരിഫുൽ ഇസ്‍ലാം 41 റൺസെടുത്തു. നാലു വിക്കറ്റ് വീഴ്ത്തിയ സൗമി പാണ്ഡെയാണ് ഇന്ത്യൻ ബോളർമാരിൽ തിളങ്ങിയത്. വിജയത്തോടെ, കഴിഞ്ഞ അണ്ടർ 19 ഏഷ്യാകപ്പ് ടൂർണമെന്റ് സെമിയിൽ  ബംഗ്ലദേശിനോടേറ്റ തോൽവിക്കുള്ള ഇന്ത്യയുടെ മധുര പ്രതികാരം കൂടിയായി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com