ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് പൊരുതുന്നു; അഞ്ച് വിക്കറ്റുകള്‍ നഷ്ടം; ഒലി പോപ്പ് രക്ഷകനാകുമോ?

രണ്ടാം ഇന്നിങ്‌സിലും സ്പിന്നര്‍മാര്‍ക്കാണ് മേല്‍ക്കൈ.
വിക്കറ്റ് വീഴ്ത്തിയ അശ്വിനെ ഇന്ത്യന്‍ താരങ്ങള്‍ അഭിനന്ദിക്കുന്നു
വിക്കറ്റ് വീഴ്ത്തിയ അശ്വിനെ ഇന്ത്യന്‍ താരങ്ങള്‍ അഭിനന്ദിക്കുന്നു ബിസിസിഐ/ എക്‌സ്

ഹൈദരബാദ്: ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് പൊരുതുന്നു. 190 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ഇന്ത്യക്കെതിരെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റിന് 200 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. രണ്ടാം ഇന്നിങ്‌സിലും സ്പിന്നര്‍മാര്‍ക്കാണ് മേല്‍ക്കൈ. ഒന്നാം ഇന്നിങ്‌സിലേതിന് സമാനമായ രീതിയില്‍ അശ്വിന്‍ തന്നെയാണ് ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ സാക് ക്രൗളിയെ വീഴ്ത്തിയത്. 31 റണ്‍സായിരുന്നു ക്രൗളിയുടെ സമ്പാദ്യം.

പിന്നാലെ ബെന്‍ഡുക്കറ്റ് 47 റണ്‍സ് നേടി പുറത്തായി. ജോ റൂട്ടിനെ നേരിട്ട ആറാം പന്തില്‍ തന്നെ എല്‍ബിഡബ്ല്യുവില്‍ കുടുക്കി. രണ്ടുവിക്കറ്റുകളും ബുമ്രയ്ക്കായിരുന്നു. ജോണി ബെയര്‍‌സ്റ്റോയെയെ ജഡേജയും ബെന്‍സേ്റ്റാക്കിനെ അശ്വിനും മടക്കി. 83 റണ്‍സുമായി ഒലി പോപ്പും 12 റണ്‍സുമായി ബെന്‍ ഫോക്‌സുമാണ് ക്രീസില്‍.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 436റണ്‍സിന് പുറത്തായി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 246 റണ്‍സിനു പുറത്തായിരുന്നു. മൂന്നാം ദിവസം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 421 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. ശനിയാഴ്ച 15 റണ്‍സ് എടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും ഇന്ത്യയ്ക്കു നഷ്ടമായി.സ്‌കോര്‍ 436ല്‍ നില്‍ക്കെ ഇന്ത്യയുടെ മൂന്നു താരങ്ങള്‍ പുറത്തായി.

180 പന്തില്‍ 87 റണ്‍സെടുത്ത രവീന്ദ്ര ജഡേജ ജോ റൂട്ടിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആകുകയായിരുന്നു. തൊട്ടുപിന്നാലെ റെഹാന്‍ അഹമ്മദിന്റെ പന്തില്‍ ബോള്‍ഡായി അക്ഷര്‍ പട്ടേലും മടങ്ങി. 100 പന്തില്‍ 44 റണ്‍സാണു താരം നേടിയത്. ജസ്പ്രീത് ബുമ്ര നേരിട്ട ആദ്യ പന്തില്‍ ബോള്‍ഡായി. ഇംഗ്ലണ്ടിനായി ജോ റൂട്ട് നാലു വിക്കറ്റുകള്‍ വീഴ്ത്തി.

രണ്ടാം ദിവസം തുടക്കത്തില്‍ തന്നെ യശസ്വി ജയ്‌സ്വാളിനെ ഇന്ത്യയ്ക്കു നഷ്ടമായിരുന്നു. 74 പന്തുകളില്‍നിന്ന് 80 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. 66 പന്തുകള്‍ നേരിട്ട ശുഭ്മന്‍ ഗില്‍ ടോം ഹാര്‍ട്‌ലിയുടെ പന്തില്‍ ബെന്‍ ഡുക്കറ്റ് ക്യാച്ചെടുത്തു പുറത്തായി. മധ്യനിരയില്‍ രാഹുലും ശ്രേയസ് അയ്യരും കൈകോര്‍ത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ 200 പിന്നിട്ടു. 63 പന്തില്‍ 35 റണ്‍സെടുത്ത താരത്തെ പുറത്താക്കിയത് ഇംഗ്ലിഷ് സ്പിന്നര്‍ റെഹാന്‍ അഹ്മദാണ്.

123 പന്തുകള്‍ നേരിട്ട രാഹുല്‍ 86 റണ്‍സില്‍ പുറത്തായി. ശ്രീകര്‍ ഭരത് 81 പന്തില്‍ 41 റണ്‍സെടുത്തു പുറത്തായി. തൊട്ടുപിന്നാലെയെത്തിയ ആര്‍ അശ്വിന്‍ റണ്‍ഔട്ടായി. അര്‍ധ സെഞ്ചറി നേടിയ ബെന്‍ സ്റ്റോക്‌സിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ 200 കടത്തിയത്. 88 പന്തുകള്‍ നേരിട്ട ഇംഗ്ലിഷ് ക്യാപ്റ്റന്‍ 70 റണ്‍സെടുത്തു പുറത്തായി. ജോണി ബെയര്‍‌സ്റ്റോ (58 പന്തില്‍ 37), ബെന്‍ ഡക്കറ്റ് (39 പന്തില്‍ 35) ജോ റൂട്ട് (60 പന്തില്‍ 29), ടോം ഹാര്‍ട്‌ലി (24 പന്തില്‍ 23) എന്നിവരാണ് ഇംഗ്ലണ്ട് നിരയിലെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

വിക്കറ്റ് വീഴ്ത്തിയ അശ്വിനെ ഇന്ത്യന്‍ താരങ്ങള്‍ അഭിനന്ദിക്കുന്നു
ഫൈവ്‌സ് ലോകകപ്പ് ഹോക്കി: ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍; എതിരാളികള്‍ നെതര്‍ലന്‍ഡ്‌സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com