മികച്ച താരം മിച്ചല്‍ മാര്‍ഷ്; അലന്‍ ബോര്‍ഡര്‍ മെഡല്‍; പിന്തള്ളിയത് കമ്മിന്‍സിനെ

പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഓള്‍ റൗണ്ടറാണ് മാര്‍ഷ്
മിച്ചല്‍ മാര്‍ഷ്
മിച്ചല്‍ മാര്‍ഷ്ട്വിറ്റര്‍

സിഡ്‌നി: മികച്ച താരത്തിനു ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് നല്‍കുന്ന അലന്‍ ബോര്‍ഡര്‍ പുരസ്‌കാരം ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനു. ഐസിസിയുടെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം നേടിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ പിന്തള്ളിയാണ് മാര്‍ഷ് അവാര്‍ഡ് നേടിയത്.

മൂന്ന് ഫോര്‍മാറ്റിലേയും മികവിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം നല്‍കുന്നത്. താരങ്ങളും അമ്പയര്‍മാരും മാധ്യമ പ്രവര്‍ത്തകരുമാണ് വോട്ടു ചെയ്യുന്നത്. മാര്‍ഷിനു 223 വോട്ടുകള്‍ ലഭിച്ചു.

മിച്ചല്‍ മാര്‍ഷ്
'ബാറ്റിങ് കാണാൻ കൂട്ടുകാരെ വിളിച്ചു, തുടരെ 2 ഗോൾഡൻ ഡക്കുകൾ; മൂന്നാം കളിക്ക് വിളിച്ചില്ല അന്ന് ആദ്യമായി 1 റണ്‍സെടുത്തു!'

കമ്മിന്‍സിനേക്കാളും 79 വോട്ടുകള്‍ അധികം നേടാന്‍ മാര്‍ഷിനു സാധിച്ചു. കമ്മിന്‍സിനു 144 വോട്ടുകള്‍ ലഭിച്ചു. മൂന്നാം സ്ഥാനത്ത് സ്റ്റീവ് സ്മിത്താണ്. താരത്തിനു 141 വോട്ടുകള്‍.

അലന്‍ ബോര്‍ഡര്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഓള്‍ റൗണ്ടറാണ് മാര്‍ഷ്. നേരത്തെ ഷെയ്ന്‍ വാട്‌സനാണ് ആദ്യമായി പുരസ്‌കാരം നേടിയ ഓള്‍ റൗണ്ടര്‍. 2011ലാണ് വാട്‌സന്‍ പുരസ്‌കാരം നേടിയത്.

2023ല്‍ ടെസ്റ്റില്‍ മാര്‍ഷ് 540 റണ്‍സെടുത്തു. പത്ത് ഇന്നിങ്‌സുകളില്‍ നിന്നു ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറികളും നേടി. 20 ഏകദിനങ്ങളില്‍ നിന്നു 858 റണ്‍സെടുത്തു. മൂന്ന് ടി20 പോരാട്ടത്തില്‍ 186 റണ്‍സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com