'ചിലര്‍ക്ക് ബുദ്ധിമുട്ടാകും, പക്ഷേ രാജ്യമാണ് വലുത് താരമല്ല'

ആഭ്യന്തര ക്രിക്കറ്റ് നിര്‍ബന്ധമായി കളിക്കണമെന്ന ബിസിസിഐ നിലപാടിനെ പിന്തുണച്ച് കപില്‍ ദേവ്
കപില്‍ ദേവ്
കപില്‍ ദേവ്ഫെയ്സ്ബുക്ക്

മുംബൈ: ദേശീയ ടീമില്‍ ഉള്‍പ്പെടാത്ത താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് നിര്‍ബന്ധമായി കളിക്കണമെന്ന ബിസിസിഐയുടെ കര്‍ശന തീരുമാനത്തെ പിന്തുണച്ച് മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവ്. കുറച്ചു താരങ്ങള്‍ക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും കര്‍ശന നിലപാട് ഇക്കാര്യത്തില്‍ എടുക്കുന്നതില്‍ തെറ്റില്ല എന്നാണ് കപിലിന്റെ അഭിപ്രായം.

ദേശീയ ടീമില്‍ നിന്നു മാറി നില്‍ക്കുകയും ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ വിസമതിക്കുകയും ചെയ്ത ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരുടെ നടപടി വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. അതിനിടെ ഇരുവരേയും ബിസിസിഐ കരാറില്‍ നിന്നു ഒഴിവാക്കിയതോടെ പ്രതികരണവുമായി മുന്‍ താരങ്ങളും രംഗത്തെത്തി. അതിന്റെ തുടര്‍ച്ചയാണ് കപിലിന്റെ അഭിപ്രായങ്ങള്‍. സൗരവ് ഗാംഗുലി, ഇര്‍ഫാന്‍ പഠാന്‍ അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ചില കളിക്കാര്‍ക്കു ബുദ്ധിമുട്ടാകുന്ന കാര്യമാണിത്. ചിലര്‍ക്ക് മനോ വേദനയും തോന്നിയേക്കാം. എന്നാല്‍ രാജ്യത്തേക്കാള്‍ വലുതല്ല താരങ്ങള്‍. ആഭ്യന്തര ക്രിക്കറ്റിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ബിസിസിഐ ഞാന്‍ അഭിനന്ദിക്കുന്നു.'

'അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന താരങ്ങള്‍ പിന്നീട് ആഭ്യന്തര ക്രിക്കറ്റ് ഒഴിവാക്കുന്നതു എന്നെ നിരാശപ്പെടുത്തിയ കാര്യമാണ്. അതിനാല്‍ ശക്തമായ മുന്നറിയിപ്പ് നല്‍കേണ്ടതുണ്ട്. ബിസിസിഐ അതു ചെയ്തു. അവര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്ന നീക്കം ആഭ്യന്തര ക്രിക്കറ്റിന്റെ പ്രാധാന്യം വീണ്ടെക്കാന്‍ ഉതകുന്നതാണ്.'

'അന്താരാഷ്ട്ര താരങ്ങള്‍ അതത് സംസ്ഥാനങ്ങള്‍ക്കു വേണ്ടി കളിക്കാന്‍ സന്നദ്ധരായിരിക്കണം. വളര്‍ന്നു വരുന്ന താരങ്ങള്‍ക്കുള്ള പിന്തുണ കൂടിയാണത്. മാത്രമല്ല ഒരു കളിക്കാരനെ അന്താരാഷ്ട്ര താരമായി വളര്‍ത്തുന്ന അസോസിയേഷനുകളോടു താരങ്ങള്‍ തിരിച്ചു ചെയ്യുന്ന മികച്ച സേവനവുമാണത്'- കപില്‍ വ്യക്തമാക്കി.

കപില്‍ ദേവ്
നാല് വര്‍ഷത്തെ ഇടവേള; വനിതകളുടെ റെഡ് ബോള്‍ ആഭ്യന്തര ക്രിക്കറ്റ് വീണ്ടും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com