പാരീസ് ഒളിമ്പിക്‌സ്; ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യമത്സരം ന്യൂസിലന്‍ഡിനെതിരെ; ഫൈനല്‍ ഓഗസ്റ്റ് എട്ടിന്

41 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഒളിമ്പിക്‌സില്‍ ഇന്ത്യ ഹോക്കിയില്‍ സ്വര്‍ണം നേടിയിരുന്നു.
ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീം
ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീം

പാരീസ്: പാരീസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യമത്സരം ന്യൂസിലന്‍ഡിനെതിരെ. ജൂലായ് 27 ശനിയാഴ്ചയാണ് മത്സരം. 41 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഒളിമ്പിക്‌സില്‍ ഇന്ത്യ ഹോക്കിയില്‍ സ്വര്‍ണം നേടിയിരുന്നു.

ബി ഗ്രൂപ്പില്‍ ഇന്ത്യയെ കൂടാതെ ന്യൂസിലന്‍ഡ്, ബല്‍ജിയം, ഓസ്‌ട്രേലിയ, അയര്‍ലണ്ട്, അര്‍ജന്റീന എന്നീ രാജ്യങ്ങളാണ് ഉള്ളത്. എ ഗ്രൂപ്പില്‍ നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, ബ്രിട്ടണ്‍, സ്‌പെയിന്‍, ഫ്രാന്‍സ്, സൗത്ത് ആഫ്രിക്ക എന്നിവരാണ് ഉള്ളത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓഗസ്റ്റ് എട്ടിനാണ് ഫൈനല്‍ മത്സരം. ഗ്രൂപ്പ് മത്സരം ജൂലായ് 27 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ നടക്കും. ഓഗസ്റ്റ് നാലിനാണ് ക്വര്‍ട്ടര്‍ മത്സരം, ഓഗസ്റ്റ് ആറിനാണ് സെമി ഫൈനല്‍.

ഇതിനകം തന്നെ ഒളിമ്പിക്‌സിനായി ഫ്രഞ്ച് തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. ജൂലായ് 26 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് ഒളിമ്പിക്‌സ്. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ടു വരെ പാരാലിമ്പിക്‌സും നടക്കും.

ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീം
ഫിറ്റ്‌നസ് പോര; സൈന്യത്തിനൊപ്പം പരിശീലനം നടത്താൻ പാക് ക്രിക്കറ്റ് ടീം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com