ഫിറ്റ്‌നസ് പോര; സൈന്യത്തിനൊപ്പം പരിശീലനം നടത്താൻ പാക് ക്രിക്കറ്റ് ടീം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) അവസാനിച്ചതിന് ശേഷം മാര്‍ച്ച് 18 നാണ് ക്യാമ്പ് ആരംഭിക്കുക
പാക് ടീം പരിശീലനത്തിൽ/
പാക് ടീം പരിശീലനത്തിൽ/ പിടിഐ

ലഹോര്‍: പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് ഫിറ്റ്‌നസ് പോരെന്ന വിമര്‍ശനങ്ങള്‍ക്കിടെ താരങ്ങള്‍ സൈന്യത്തിനൊപ്പം പരിശീലനം നടത്തുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 8 വരെ പത്ത് ദിവസത്തെ ക്യാമ്പില്‍ പാക് ടീം സൈന്യത്തോടൊപ്പം പരിശീലനം നടത്താന്‍ തയ്യാറാണെന്നും മൊഹ്‌സിന്‍ നഖ്‌വി അറിയിച്ചു.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) അവസാനിച്ചതിന് ശേഷം മാര്‍ച്ച് 18 നാണ് ക്യാമ്പ് ആരംഭിക്കുക. ക്യാമ്പില്‍ പങ്കെടുക്കുന്നതിലൂടെ കളിക്കാര്‍ക്ക് അവരുടെ ഫിറ്റ്‌നസ് വേഗത്തില്‍ വീണ്ടെടുക്കാന്‍ കഴിയുമെന്നും പിസിബി ചെയര്‍മാന്‍ പറഞ്ഞു.

''ഞാന്‍ ലാഹോറിലെ മത്സരങ്ങള്‍ കാണുമ്പോള്‍, നിങ്ങളിലൊരാള്‍ പോലും സ്റ്റാന്‍ഡിലേക്ക് പോകുന്ന തരത്തില്‍ സിക്‌സര്‍ അടിച്ചതായി കണ്ടില്ല. എന്നാല്‍ വിദേശ കളിക്കാരുടെ സിക്‌സ് ഇത്തരത്തിലുള്ളതാണ്. ഓരോ കളിക്കാരന്റെയും ഫിറ്റ്‌നസ് വേഗത്തിലാക്കുന്ന ഒരു പദ്ധതി തയ്യാറാക്കാന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനായി നിങ്ങള്‍ ശരിയായ ശ്രമം നടത്തേണ്ടതുണ്ട്,'' നഖ്‌വി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാക് ടീം പരിശീലനത്തിൽ/
മധ്യപ്രദേശിനെ 62 റണ്‍സിന് പരാജയപ്പെടുത്തി; രഞ്ജിയില്‍ മുംബൈ- വിദര്‍ഭ ഫൈനല്‍

''നമുക്ക് ഇനി ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പരമ്പരകളും ടി20ലോകകപ്പും വരുന്നു. ആശ്ചര്യം എന്തെന്നാല്‍ ഇനി എന്നാണ് പരിശീലിക്കുക, സമയമില്ല. അതിനാണ് ഒരു വഴി കണ്ടെത്തിയത്. കാകുളിലെ സൈനിക ക്യാമ്പില്‍ പരിശീലനം സംഘടിപ്പിക്കുന്നത്'. നഖ്‌വിയെ ഉദ്ധരിച്ച് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

ഇതാദ്യമായല്ല പാക് ക്രിക്കറ്റ് ടീം സൈന്യത്തിനൊപ്പം പരിശീലനം നടത്തുന്നത്. മിസ്ബ ഉള്‍ ഹഖിന്റെ നായകത്വത്തില്‍, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി പാകിസ്ഥാന്‍ ടീം കാകുള്‍ അക്കാദമിയില്‍ സൈന്യത്തിനൊപ്പം പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com