ഇന്നിങ്‌സ് തോല്‍വി ഭയത്തില്‍ ഇംഗ്ലണ്ട്! 4 വിക്കറ്റുകള്‍ വീഴ്ത്തി അശ്വിന്‍

259 റണ്‍സ് ലീഡുമായാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ചത്
അശ്വിന്‍ വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
അശ്വിന്‍ വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു പിടിഐ

ധരംശാല: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് തകരുന്നു. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന അവര്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് അവര്‍ പരുങ്ങുന്നു. 103 റണ്‍സാണ് ബോര്‍ഡിലുള്ളത്. അഞ്ച് മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായ അവര്‍ക്ക് ഇനി പ്രതീക്ഷ ജോ റൂട്ടിലാണ്. ഒപ്പം ബെന്‍ ഫോക്‌സും തുണയാകുമെന്നു പ്രതീക്ഷിക്കുന്നു. ഇന്നിങ്‌സ് തോല്‍വിയെങ്കിലും ഒഴിവാക്കാന്‍ അവര്‍ ശ്രമിച്ചേക്കും. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ നേടിയ സ്‌കോര്‍ രണ്ടാം ഇന്നിങ്‌സിലെങ്കിലും മറികടക്കാന്‍ സാഘധിക്കുമോ എന്നാണ് ഇംഗ്ലണ്ട് നോക്കുന്നത്.

നിലവില്‍ 34 റണ്‍സുമായി ജോ റൂട്ട് ബാറ്റിങ് തുടരുന്നു. ഇന്ത്യക്കായി അശ്വിന്‍ നാലും കുല്‍ദീപ്യ യാദവ് ഒരു വിക്കറ്റും നേടി.

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 218 റണ്‍സില്‍ പുറത്തായി. ഇന്ത്യ 477 റണ്‍സാണ് കണ്ടെത്തിയത്. 259 റണ്‍സ് ലീഡുമായാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

100ാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയര്‍സ്‌റ്റോ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 31 പന്തില്‍ 39 റണ്‍സെടുത്തെങ്കിലും അധികം നീണ്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടക്കത്തില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ ജോ റൂട്ടും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്നു രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു. ബെയര്‍‌സ്റ്റോ ബാസ്‌ബോള്‍ ശൈലിയില്‍ ബാറ്റ് വീശുകയായിരുന്നു. അതിനിടെയാണ് കുല്‍ദീപിന്റെ വരവ്. താരം ബെയര്‍‌സ്റ്റോയെ മടക്കുകയും ചെയ്തു. പിന്നാലെ എത്തിയ ബെന്‍ സ്റ്റോക്‌സും അധികം ക്രീസില്‍ നിന്നില്ല. താരം 2 റണ്‍സുമായി മടങ്ങി. അശ്വിനാണ് വിക്കറ്റ്.

സാക് ക്രൗളി (0), ബെന്‍ ഡുക്കറ്റ് (2), ഒലി പോപ്പ് (19) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

രോഹിത് ശര്‍മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പിന്നാലെയെത്തിയ സര്‍ഫറാസ് ഖാനും (56) അരങ്ങേറ്റ താരം ദേവ്ദത്ത് പടിക്കലും (65) മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ മികച്ച ടോട്ടല്‍ കണ്ടെത്തുകയായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന നിലയില്‍നിന്ന് രണ്ടാംദിവസം തുടങ്ങിയ ഇന്ത്യ, ഒറ്റ ദിവസം കൊണ്ട് 300ലധികം റണ്‍സ് ആണ് അടിച്ചെടുത്തത്.

അശ്വിന്‍ വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
ചരിത്രനേട്ടവുമായി ആന്‍ഡേഴ്‌സന്‍, ടെസ്റ്റില്‍ 700 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബൗളര്‍; ഇന്ത്യയ്ക്ക് 259 റണ്‍സ് ലീഡ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com