ഐപിഎല്‍ സീസണ്‍: ചെന്നൈക്കായി പരിശീലനത്തിനിറങ്ങി ധോനി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

കഴിഞ്ഞ സീസണില്‍ കാലിലെ പരിക്ക് തിരിച്ചടിയായെങ്കിലും ചെന്നൈയെ കിരീട നേട്ടത്തിലെത്തിക്കാന്‍ ധോനിക്ക് സാധിച്ചിരുന്നു
ഐപിഎല്‍ പതിനേഴാം സീസണിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനുമായ എംഎസ് ധോനി ടീമിന്റെ ഭാഗമാകുന്നതിനായി ചെന്നൈയില്‍ എത്തി
ഐപിഎല്‍ പതിനേഴാം സീസണിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനുമായ എംഎസ് ധോനി ടീമിന്റെ ഭാഗമാകുന്നതിനായി ചെന്നൈയില്‍ എത്തിഎക്‌സ്‌

ചെന്നൈ: ഐപിഎല്‍ സീസണ് മുന്നോടിയായി ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാമ്പിലെത്തി നായകന്‍ എം എസ് ധോനി. ചെപ്പോക്കില്‍ ബാറ്റുമായി നെറ്റ്‌സിലിറങ്ങുന്ന താരത്തിന്റെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തു. ഐപിഎല്‍ സീസണിനായി സൂപ്പര്‍ കിങ്‌സ് ക്യാമ്പിനൊപ്പം ചേരാനായി ചൊവ്വാഴ്ചയാണ് ധോനി ചെന്നൈയിലെത്തിയത്.

കഴിഞ്ഞ സീസണില്‍ കാലിലെ പരിക്ക് തിരിച്ചടിയായെങ്കിലും ചെന്നൈയെ കിരീട നേട്ടത്തിലെത്തിക്കാന്‍ ധോനിക്ക് സാധിച്ചിരുന്നു. പുതിയ സീസണില്‍ ധോനി തന്നെയാണ് സിഎസ്‌കെയെ നയിക്കുന്നത്. ഇത് 14 മത്തെ സീസണലാണ് ധോനി സിഎസ്‌കെയെ നയിക്കാന്‍ ഇറങ്ങുന്നത്. പുതിയ സീണിനായി കാത്തിരിക്കാന്‍ ആകുന്നില്ല, പുതിയ ചുമതലകള്‍ക്കായും ധോനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ മാസം 22ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. ഇത്തവണ എംഎസ് ധോനിയുടെ അവസാന സീസണായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നീളന്‍ മുടിയുമായി ധോനി ഇത്തവണ ഇറങ്ങുന്നത് അതിന്റെ സൂചനയാണെന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com