പന്ത് ഐപിഎല്‍ കളിക്കുമോ? ആരാധകരുടെ പ്രതീക്ഷകള്‍ക്ക് റിക്കി പോണ്ടിങ്ങിന്റെ മറുപടി

ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പന്ത് നെറ്റ്സില്‍ ബാറ്റ് ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
റിക്കി പോണ്ടിങ്
റിക്കി പോണ്ടിങ്ഫയല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീന്റെ (ഐപിഎല്‍) ഈ സീസണില്‍ സൂപ്പര്‍ താരം ഋഷഭ് പന്ത് കളിക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് (ഡിസി) പരിശീലകന്‍ റിക്കി പോണ്ടിങ്. ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പന്ത് നെറ്റ്സില്‍ ബാറ്റ് ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പന്തിന്റെ തിരുച്ചുവരവില്‍ ''ഞങ്ങള്‍ എടുക്കേണ്ടത് ഒരു വലിയ തീരുമാനമാണ്, കാരണം അദ്ദേഹം ഫിറ്റാണെങ്കില്‍, ക്യാപ്റ്റന്‍സി റോളിലേക്ക് നേരിട്ട് തിരിച്ചുവരുമെന്ന് നിങ്ങള്‍ക്ക് കരുതാം, എന്നാല്‍ പൂര്‍ണ്ണമായും ഫിറ്റല്ലെങ്കില്‍, ഞങ്ങള്‍ അദ്ദേഹത്തെ അല്പം വ്യത്യസ്തമായ റോളില്‍ ഉപയോഗിക്കേണ്ടി വരും, ഞങ്ങള്‍ക്ക് അവിടെ ചില തീരുമാനങ്ങള്‍ എടുക്കാനുണ്ട്. പന്ത് കഴിഞ്ഞ രണ്ടാഴ്ചയായി ചില പരിശീലന മത്സരങ്ങള്‍ കളിച്ചു എന്നതില്‍ ഞങ്ങളെ സംബന്ധിച്ച് പ്രോത്സാഹനം നല്‍കുന്നതാണ് പോണ്ടിങ് പറഞ്ഞു.

''പന്തിനെ സംബന്ധിച്ച് ‍ കീപ്പിങ് പ്രധാനമാണ്, കാരണം ഇതിന് കാല്‍മുട്ടുകളില്‍ വളരെയധികം ബലം കൊടുക്കണം, എന്നിരുന്നാലും, ഐപിഎല്ലിന്റെ ഈ സീസണിനായി വേഗത്തില്‍ തിരിച്ചെത്താനുള്ള കഠിന പരിശീലനത്തിലാണ്.'' റിക്കി പോണ്ടിങ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റിക്കി പോണ്ടിങ്
ഐപിഎല്‍ സീസണ്‍: ചെന്നൈക്കായി പരിശീലനത്തിനിറങ്ങി ധോനി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ബാറ്റിങ് പന്തിന് ഒരു പ്രശ്‌നമായി തോന്നിയിട്ടില്ല. ഒരു ഘട്ടത്തില്‍ പന്തിന് ഐപിഎല്‍ 2024 നഷ്ടമാകുമെന്ന് ടീം മാനേജ്മെന്റ് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളോടും പൊരുതി മടങ്ങിയെത്താന്‍ താരം മതിയായ ധൈര്യവും അര്‍പ്പണബോധവും കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് വിശ്രമത്തിലിരിക്കുകയായിരുന്ന താരത്തിന് ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) ഫിറ്റ്നസ് ക്ലിയറന്‍സ് നല്‍കിയിട്ടുണ്ട്.

വാഹനാപകടത്തെത്തുടര്‍ന്ന് ഒന്നിലധികം പരിക്കുകളേറ്റ പന്തിനായി റിസ്‌ക് എടുക്കാനുള്ള മാനസികാവസ്ഥയിലല്ല ഡല്‍ഹി ക്യാമ്പ്. മികച്ച ഫിറ്റ്‌നസ് ലെവലിലെത്താന്‍ താരം പരിശീലിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പുരോഗതി നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും പോണ്ടിങ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com