'ഇന്ത്യക്കായി കളിക്കാതെ ഐപിഎല്ലിനു ഇറങ്ങും, പണം ഉണ്ടാക്കിക്കോളു...'- ഹർദികിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

ഹ​ർദികിനെ നായകനാക്കിയ മുംബൈ ഇന്ത്യൻസ് തീരുമാനം ശരിയായിരുന്നോ?
ഹർദിക് പാണ്ഡ്യ
ഹർദിക് പാണ്ഡ്യട്വിറ്റര്‍

ന്യൂഡൽഹി: മുംബൈ ഇന്ത്യൻ നായകൻ ഹർദിക് പാണ്ഡ്യയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ താരം പ്രവീൺ കുമാർ. രോ​ഹിത് ശർമയെ മാറ്റി ഹ​ർദികിനെ നായകനാക്കിയ മുംബൈ ഇന്ത്യൻസ് തീരുമാനം ശരിയായിരുന്നോ എന്നു പ്രവീൺ കുമാർ ചോ​ദിക്കുന്നു. മുന്‍ മുംബൈ ഇന്ത്യന്‍സ് താരം തന്നെയാണ് പ്രവീണ്‍ കുമാറും.

'മുംബൈ തിടക്കപ്പെട്ടാണോ ഇക്കാര്യത്തിൽ തീരുമാനം എടുത്തത്, പാണ്ഡ്യയെ ക്യാപ്റ്റനാക്കിയ തീരുമാനം ശരിയാണോ? രണ്ട് മാസമായി ഹർദിക് കളിച്ചിട്ടില്ല. രാജ്യത്തിനായോ ആഭ്യന്തര ക്രിക്കറ്റിൽ സംസ്ഥാനത്തിനു വേണ്ടിയോ കളിച്ചിട്ടില്ല. നേരിട്ട് ഐപിഎൽ കളിക്കാനാണ് അദ്ദേഹം ഒരുങ്ങുന്നത്.'

'നിങ്ങൾ പണമുണ്ടാക്കിക്കോളു. അതിൽ കുഴപ്പമില്ല. ആരും തടയില്ല. എന്നാൽ രാജ്യത്തിനു വേണ്ടിയും സംസ്ഥാനത്തിനു വേണ്ടിയും കളിക്കാൻ സന്നദ്ധനാകണം. എന്നാൽ ഐപിഎല്ലിനാണ് പ്രാധാന്യം നൽകുന്നത്. പണം മുന്നിൽ കണ്ട് ഫ്രാഞ്ചൈസി ക്രിക്കറ്റ് മാത്രം കളിക്കുന്നത് ശരിയല്ല'- പ്രവീൺ കുമാർ തുറന്നടിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2021ലാണ് മുംബൈ ഇന്ത്യൻസിൽ നിന്നു 15 കോടിയ്ക്ക് ഹർദികിനെ പുതിയ ടീമായി എത്തിയ ​ഗുജറാത്ത് ടൈറ്റൻസ് പാളയത്തിലെത്തിച്ചത്. ക്യാപ്റ്റാനായാണ് ഹർദിക് അന്ന് പുതിയ ഫ്രാഞ്ചൈസിയായ ​ഗുജറാത്തിനൊപ്പം ചേർന്നത്. ആദ്യ സീസണിൽ തന്നെ ടീമിനു കിരീട നേട്ടം. രണ്ടാം സീസണിൽ രണ്ടാം സ്ഥാനം.

രണ്ട് സീസണുകൾക്ക് പിന്നാലെ കോടികൾ എറിഞ്ഞ് മുംബൈ വീണ്ടും ഹർദികിനെ തിരികെ പാളയത്തിലെത്തിച്ചു. തന്നെ നായകനാക്കണമെന്ന ഡിമാൻഡാണ് ഹർദിക് തിരിച്ചു വരവിനായി ആവശ്യപ്പെട്ടത്. ഇത് അം​ഗീകരിച്ചാണ് രോഹിതിനെ മാറ്റി പാണ്ഡ്യയെ മുംബൈ നായകനാക്കിയത്. വലിയ വിമർശനങ്ങളാണ് ആരാധകർ ഇതിനെതിരെ ഉയർത്തിയത്.

ഹർദിക് പാണ്ഡ്യ
ഒന്നര വര്‍ഷത്തിനിടെ മൂന്നാം തവണ; ടി20 കളിക്കാന്‍ ന്യൂസിലന്‍ഡ് പാകിസ്ഥാനിലേക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com