സര്‍ഫറാസിനും ധ്രുവ് ജുറേലിനും കോളടിച്ചു! യുവ താരങ്ങള്‍ ബിസിസിഐ വാര്‍ഷിക കരാറില്‍

ഇരുവരും സി വിഭാഗത്തില്‍
ധ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍
ധ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍ട്വിറ്റര്‍

മുംബൈ: ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷനുകളായ ധ്രുവ് ജുറേലിനും സര്‍ഫറാസ് ഖാനും നേട്ടം. ഇരുവരും ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ എത്തി. സി ഗ്രൂപ്പിലാണ് ഇരുവരും ഇടംപിടിച്ചത്.

ഇരുവര്‍ക്കും വാര്‍ഷികമായി ഒരു കോടി രൂപ പ്രതിഫലം ലഭിക്കും. ബിസിസിഐയുടെ അപക്‌സ് കൗണ്‍സില്‍ യോഗമാണ് യുവ താരങ്ങളെ സി വിഭാഗം കരാറില്‍ ഉള്‍പ്പെടുത്തുന്നതിനു അംഗീകാരം നല്‍കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിര്‍ണായക ഇന്നിങ്‌സുകള്‍ രണ്ട് യുവ താരങ്ങളും കളിച്ചിരിന്നു. സര്‍ഫറാസ് മൂന്ന് അര്‍ധ സെഞ്ച്വറികളുമായി കളം വാണു.

ജുറേല്‍ 90 റണ്‍സെടുത്തു ഒരു കളിയില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായി. മറ്റൊരു ഇന്നിങ്‌സില്‍ 39 റണ്‍സും താരം എടുത്തു. കിട്ടിയ അവസരം ഇരുവരും മികച്ച രീതിയില്‍ തന്നെ ഉപയോഗപ്പെടുത്തി.

ധ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍
പരിക്കേറ്റ ബെഹ്‌രന്‍ഡോഫിനു പകരക്കാരന്‍; ഇംഗ്ലീഷ് 'ഡൈനാമിക് പേസര്‍' മുംബൈ ഇന്ത്യന്‍സില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com