'ജയ് ശ്രീരാം, എല്ലാവര്‍ക്കും അനുഗ്രഹമുണ്ടാകട്ടെ'- രാം ലല്ലയെ ദര്‍ശിച്ച് കേശവ് മഹാരാജ്

ആയോധ്യയില്‍ ദര്‍ശനം നടത്തി ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍. ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് താരം
കേശവ് മഹാരാജ്
കേശവ് മഹാരാജ്ട്വിറ്റര്‍

ലഖ്‌നൗ: ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായി ഇന്ത്യയിലെത്തിയതിനു പിന്നാലെ അയോധ്യ രാമ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മാഹാരാജ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരമാണ് കേശവ് മഹാരാജ്.

ദര്‍ശനത്തിനു ശേഷം താരം ടീമിന്റെ പരിശീലന ക്യാമ്പിലേക്ക് തിരിച്ചെത്തി. രാമ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു.

ജയ് ശ്രീരാം, എല്ലാവര്‍ക്കും അനുഗ്രഹമുണ്ടാകട്ടെ- എന്ന കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സൗത്ത് ആഫ്രിക്കയിലെ എസ്എ 20 പോരാട്ടത്തില്‍ ലഖ്‌നൗവിന്റെ സഹോദര ഫ്രാഞ്ചൈസിയായ ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സിന്റെ നായകന്‍ കൂടിയായ കേശവ് മഹാരാജിന്റെ രാമ ഭക്തി ആരാധകര്‍ക്ക് ബോധ്യമുള്ള കാര്യമാണ്. അദ്ദേഹം ക്രീസിലെത്തുമ്പോഴെല്ലാം പവലിയനില്‍ നിന്നു രാം സിയാ രാം എന്ന ഗാനം കേള്‍ക്കാറുണ്ട്.

ജനുവരി 22നു അയോധ്യയില്‍ പ്രാണ പ്രതിഷ്ഠ നടക്കുന്ന വേളയില്‍ താരം പ്രാര്‍ഥനകളുമായി സാമൂഹിക മാധ്യമങ്ങളില്‍ ചിത്രം പങ്കിട്ടിരുന്നു. അടുത്തു തന്നെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുമെന്നും വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഐപിഎല്ലിനെത്തിയുള്ള സന്ദര്‍ശനം.

കേശവ് മഹാരാജ്
യൂറോയ്‌ക്കൊരുങ്ങുന്ന ജര്‍മനിക്ക് തിരിച്ചടി; പരിക്കേറ്റ് മാനുവല്‍ നൂയര്‍ പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com