നരൈന്‍ തകര്‍ത്തടിച്ചു, കോഹ്‌ലിയുടെ ഇന്നിങ്‌സ് പാഴായി, കൊല്‍ക്കത്തയ്ക്ക് അനായാസ ജയം

30 പന്തില്‍ 50 റണ്‍സ് നേടിയ വെങ്കിടേഷ് അയ്യരുടെയും 22 പന്തില്‍ 47 റണ്‍സെടുത്ത സുനില്‍ നരൈനുമാണ് കൊല്‍ക്കത്തയ്ക്ക് ജയമൊരുക്കിയത്.
നരൈന്‍ തകര്‍ത്തടിച്ചു, കോഹ്‌ലിയുടെ ഇന്നിങ്‌സ് പാഴായി, കൊല്‍ക്കത്തയ്ക്ക് അനായാസ ജയം

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ അനായാസ ജയം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ബംഗളൂരു ഉയര്‍ത്തിയ 183 എന്ന വിജയലക്ഷ്യം കൊല്‍ക്കത്ത 16.5 ഓവറില്‍ ഏഴു വിക്കറ്റ് ശേഷിക്കേ മറികടന്നു. അര്‍ധ സെഞ്ചറിയോടെ 30 പന്തില്‍ 50 റണ്‍സ് നേടിയ വെങ്കിടേഷ് അയ്യരുടെയും 22 പന്തില്‍ 47 റണ്‍സെടുത്ത സുനില്‍ നരൈനുമാണ് കൊല്‍ക്കത്തയ്ക്ക് ജയമൊരുക്കിയത്.

ഫിലിപ് സാള്‍ട്ട് (20 പന്തുകളില്‍ 30), ശ്രേയസ് അയ്യര്‍ (24 പന്തുകളില്‍ 39) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. രണ്ട് കളികളില്‍ രണ്ട് ജയവുമായി കൊല്‍ക്കത്ത പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. മൂന്ന് കളികളില്‍ ഒരു ജയം മാത്രമുള്ള ആര്‍സിബി നിലവില്‍ ആറാമതാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ കോഹ് ലിയുടെ അര്‍ധ സെഞ്ചറിയുടെ മികവിലാണ് 182 റണ്‍സ് നേടിയത്. 59 പന്തില്‍ 83 റണ്‍സെടുത്ത കോഹ് ലി തന്നെയാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നരൈന്‍ തകര്‍ത്തടിച്ചു, കോഹ്‌ലിയുടെ ഇന്നിങ്‌സ് പാഴായി, കൊല്‍ക്കത്തയ്ക്ക് അനായാസ ജയം
'സ്റ്റംപിനു പിന്നില്‍ നിന്ന് കളി നിര്‍ണയിക്കും 'തല'

രണ്ടാമത്തെ ഓവറില്‍ നായകന്‍ ഫാഫു ഡു പ്ലെസിയെ (8) നഷ്ടമായെങ്കിലും തുടര്‍ന്ന് ഒത്തുചേര്‍ന്ന കോഹ്‌ലിയും കാമറൂണ്‍ ഗ്രീനുമായിരുന്നു (21 പന്തുകളില്‍ 33) സ്‌കോര്‍ ചലിപ്പിച്ചത്. ഗ്രീന്‍ പുറത്തുപോകുമ്പോള്‍ ഒമ്പതാമത്തെ ഓവറില്‍ ആര്‍.സി.ബിയുടെ സ്‌കോര്‍ ബോര്‍ഡില്‍ 82 റണ്‍സുണ്ടായിരുന്നു. പിന്നാലെ എത്തിയ ഗ്ലെന്‍ മാക്‌സവെലിനെ കൂട്ടുപിടിച്ച് കോഹ് ലി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

14.4 ഓവറില്‍ സുനില്‍ നരൈന്റെ പന്തില്‍ റിങ്കു സിങ് ക്യാച്ചെടുത്ത് മാക്‌സ്‌വെല്‍ (19 പന്തില്‍ 28) പുറത്തായി. തുടര്‍ന്ന് രജത് പട്ടാദാര്‍ (4 പന്തില്‍ 3) അനുജ് റാവത്തിനും(3 പന്തില്‍ 3) എന്നിവര്‍ പുറത്തായി. 17.4 ഓവറില്‍ ക്രീസിലെത്തിയ ദിനേഷ് കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച് കോഹ് ലി സ്‌കോര്‍ 182ല്‍ എത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com