ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്
ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്ഫെയ്‌സ്ബുക്ക്

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

36 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്‌നിസാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍.

ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ വമ്പന്‍ ജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 98 റണ്‍സിന്റെ ജയത്തോടെ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. കൊല്‍ക്കത്ത ഉയര്‍ത്തിയ 236 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ 16.1 ഓവറില്‍ 137 റണ്‍സിന് ഓള്‍ ഔട്ടായി. 36 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്‌നിസാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍.

ക്യാപ്റ്റന്‍ കെ.എല്‍.രാഹുല്‍ (25), ആഷ്ടന്‍ ടേണര്‍ (16), ആയുഷ് ബദോനി (15), നിക്കോളാസ് പുരാന്‍ (10) എന്നിവരും രണ്ടക്കം കണ്ടു. കൊല്‍ക്കത്തയ്ക്കായി ഹര്‍ഷിത് റാണയും വരുണ്‍ ചക്രവര്‍ത്തിയും 3 വീതവും ആന്ദ്രെ റസ്സല്‍ 2, സുനില്‍ നരെയ്‌നും മിച്ചല്‍ സ്റ്റാര്‍ക്കും ഒരു വിക്കറ്റ് വീതവും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ടോസ് ജയിച്ച ലക്‌നൗ ക്യാപ്റ്റന്‍ കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. നരെയ്‌ന്റെ സൂപ്പര്‍ ബാറ്റിങ്ങിലാണു കൊല്‍ക്കത്തയുടെ സ്‌കോര്‍ കുതിച്ചത്. 39 പന്തില്‍ 7 സിക്‌സും 6 ഫോറും ഉള്‍പ്പെടെ 81 റണ്‍സ് നരെയ്ന്‍ അടിച്ചെടുത്തു. . ഓപ്പണര്‍മാരായ ഫിലിപ്പ് സാള്‍ട്ടും(14 പന്തില്‍ 32), സുനില്‍ നരെയ്നും മികച്ച തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. 4.2 ഓവറില്‍ സ്‌കോര്‍ 61 കടത്തിയാണ് സാള്‍ട്ട് മടങ്ങുന്നത്.

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്
ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

ശേഷം ക്രീസിലെത്തിയ രഘുവംശി(26 പന്തില്‍ നിന്ന് 32) മികച്ച ഇന്നിങ് പുറത്തെടുത്തു. നരെയ്നൊപ്പം ചേര്‍ന്ന് സ്‌കോര്‍ 140 ല്‍ എത്തിച്ചു. 12 മത്തെ ഓവറില്‍ നരെയ്ന്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ആന്ദ്രെ റസ്സലില്‍ നിന്ന് പ്രതീക്ഷിച്ച് പ്രകടനമുണ്ടായില്ല. 8 പന്തില്‍ 12 റണ്‍സെടുത്ത റസ്സലിനെ നവീന്‍ മടക്കി.

പിന്നാലെ ക്രീസിലെത്തിയ റിങ്കു സിങ്ങ്(11 പന്തില്‍ 16), ശ്രേയസ് അയ്യര്‍(15 പന്തില്‍ 23) എന്നിവര്‍ ചേര്‍ന്ന് കൊല്‍ക്കത്തയുടെ സ്‌കോര്‍ 200 കടത്തി. റിങ്കു സിങ്ങ് പുറത്തായ ശേഷം രാമദീപ് സിങ്ങുമായി ചേര്‍ന്ന് ശ്രയസ് കൊല്‍ക്കത്തയുടെ സ്‌കോര്‍ 224 ല്‍ എത്തിച്ചു. പുറത്താകാതെ 6 പന്തില്‍ 25 റണ്‍സ് നേടി രമണ്‍ദീപ് സിങ് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com