'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ധോനി ഒന്‍പതാമത് ബാറ്റിങ്ങിനിറങ്ങുന്നത്
'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍
'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍പിടിഐ

ധരംശാല: പഞ്ചാബ് കിങ്സിനെതിരേ നടന്ന ഐപിഎല്‍ മത്സരത്തില്‍ ആദ്യ പന്തില്‍ പുറത്തായ ചെന്നൈ സൂപ്പര്‍ താരം എംഎസ് ധോനിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണുയരുന്നത്. മത്സരത്തില്‍ ഒന്‍പതാമതായാണ് ധോനി ക്രീസിലെത്തിയത്. ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ധോനി ഒന്‍പതാമത് ബാറ്റിങ്ങിനിറങ്ങുന്നത്. സീസണില്‍ ആദ്യമായാണ് ഗോള്‍ഡന്‍ ധോനി ഡക്കാവുന്നതും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍
4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

ഓന്‍പതാമനായി ഇറങ്ങിയ ധോനിയുടെ തീരുമാനം തെറ്റായി പോയെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ഇര്‍ഫാന്‍ പഠാനും പ്രതികരിച്ചു. ധോനിക്ക് ലോ ബാറ്റിങ് ഓര്‍ഡറില്‍ നന്നായി കളിക്കാനാകില്ലെന്നും അത് ഒരിക്കലും ടീമിനെ സഹായിക്കില്ലെന്നും പഠാന്‍ പറഞ്ഞു. ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം, പ്രായമായിട്ടും, അഞ്ച് തവണ ചാമ്പ്യനായി അദ്ദേഹം മികച്ച ഫോം പുറത്തെടുക്കുന്നതായും പഠാന്‍ പറഞ്ഞു.

ധോനി കുറഞ്ഞത് 4 മുതല്‍ 5 ഓവര്‍ വരെ ബാറ്റ് ചെയ്യണം. അവസാന ഓവറിലോ അവസാന 2 ഓവറിലോ ബാറ്റ് ചെയ്യാനെത്തുന്നത് ടീമിന് ഗുണം ചെയ്യില്ല. ''പഠാന്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു. ഐപിഎല്ലിഇ 11 മത്സരങ്ങളില്‍ ഒമ്പത് ഇന്നിങ്സുകളില്‍ നിന്ന് 55 ശരാശരിയിലും 224.48 സ്ട്രൈക്ക് റേറ്റിലും 110 റണ്‍സ് എംഎസ് ധോനി നേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com