പിണറായി സിപിഎമ്മിന്റെ അന്ത്യകൂദാശയ്ക്ക് നിയോഗിക്കപ്പെട്ട് നേതാവെന്ന് കെ സുരേന്ദ്രന്‍

ഈ സംഭവത്തില്‍ ആദ്യം മുതലേ പിണറായി മാനേജ്‌മെന്രിന്രെ കൂടെയാണ് നില്‍ക്കുന്നത് - അതില്‍ നിന്ന് ഒരിഞ്ചുപോലും മാറാന്‍ അദ്ദേഹം തയ്യാറില്ല എന്നാണ് ഈ വാക്കുകള്‍ തെളിയിക്കുന്നത്‌ 
പിണറായി സിപിഎമ്മിന്റെ അന്ത്യകൂദാശയ്ക്ക് നിയോഗിക്കപ്പെട്ട് നേതാവെന്ന് കെ സുരേന്ദ്രന്‍

കൊച്ചി:  മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍  രംഗത്ത്. സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരി ഇടപെട്ടുണ്ടാക്കിയ ഒത്തുതീര്‍പ്പ് പാലിക്കാന്‍ തയ്യാറല്ലെന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് കെ സുരേന്ദ്രന്‍. സര്‍ക്കാരിന് നേടാന്‍ ഒന്നുമുണ്ടായിരുന്നില്ലെങ്കില്‍ പിന്നെ എന്തിനായിരുന്നു ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ തയ്യാറായത്. 

സംഭവത്തില്‍ ആദ്യം മുതലെ പിണറായി മാനേജ്‌മെന്റിന്റെ ഭാഗമായിരുന്നെന്നും സിപിഎമ്മിന്റെ അന്ത്യകൂദാശയ്ക്ക് നിയോഗിക്കപ്പെട്ട നേതാവായി പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുമെന്നും കെസുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com