മൂന്നാര്‍ കയ്യേറ്റം; സ്പിരിറ്റ് ഇന്‍ ജീസസിനെതിര കേസ്

ഇന്നലെയാണ് റവന്യു വകുപ്പ് കയ്യേറ്റ സ്ഥലം ഒഴിപ്പിച്ച് കുരിശ് നീക്കം ചെയ്തത്
മൂന്നാര്‍ കയ്യേറ്റം; സ്പിരിറ്റ് ഇന്‍ ജീസസിനെതിര കേസ്

തിരുവനന്തപുരം: മൂന്നാറില്‍ അനധികൃതമായി ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ച സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയ്‌ക്കെതിരെ റവന്യു വകുപ്പ് കേസെടുത്തു. മൂന്നാര്‍ പാപ്പാത്തിച്ചോലയിലായിരുന്നു സംഘടന അനധികൃതമായി ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചിരുന്നത്‌. അനധികൃതമായി ഭൂമി കയ്യേറിയതിന് സംഘടനയുടെ തലവന്‍ ടോം സ്‌കറിയക്കെതിരെ കേസെടുത്തു. 1957ലെ ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.  കൃത്യനിര്‍വഹണത്തിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതിന്റെ പേരില്‍ പൊറിഞ്ചു എന്നയാള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി സര്‍ക്കാര്‍ ഭൂമിയില്‍ കുരിശ് സ്ഥാപിച്ചു,സര്‍ക്കാര്‍ ഭൂമിയില്‍ അധിക്രമിച്ചു കയറി കയ്യേറ്റം നടത്തി തുടങ്ങിയ കുറ്റങ്ങളാണ്  ചുമത്തിയിരിക്കുന്നത്.

ഇന്നലെയാണ് റവന്യു വകുപ്പ് കയ്യേറ്റ സ്ഥലം ഒഴിപ്പിച്ച് കുരിശ് നീക്കം ചെയ്തത്. കുരിശിന് അടുത്തു കെട്ടിയിരുന്ന ഷെഡും പൊളിച്ചു കളഞ്ഞു. എന്നാല്‍ ഇത് അനധികൃത കയ്യേറ്റം അല്ല എന്നായിരുന്നു സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനയുടെ പ്രചരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com