നിര്‍മ്മാണ അനുമതിയിലെ ക്രമക്കേട്; ദിലീപിന്റെ ഡി സിനിമാസ് അടച്ചുപൂട്ടും, ലൈസന്‍സ് റദ്ദാക്കി

Published: 03rd August 2017 04:43 PM  |  

Last Updated: 03rd August 2017 06:05 PM  |   A+A-   |  

തശൂര്‍: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടാന്‍ തീരുമാനം. ചാലക്കുടി നഗരസഭാ കൗണ്‍സിലിന്റെ പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. താലൂക്ക് സര്‍വേയറുടെ സ്‌കെച്ച് ഇല്ലാതെയാണ് ദിലീപിന്റെ ഡി സിനിമാസിന്റെ നിര്‍മാണത്തിന് അനുമതി നല്‍കിയതെന്ന ആരോപണം ചര്‍ച്ച ചെയ്യുന്നതിനായാണ് ചാലക്കുടി നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ ചേര്‍ന്നത്.  ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തില്‍ അടച്ചുപൂട്ടണമെന്ന് ഏകകണ്ഠമായാണ് തീരുമാനം കൊക്കൊണ്ടത്

ഡി സിനിമാസിന്റെ നിര്‍മാണത്തിന് അനുമതി നല്‍കിയത് യുഡിഎഫ് നഗരസഭ ഭരിക്കുന്ന കാലത്താണെന്നായിരുന്നു എല്‍ഡിഎഫ് ആരോപിച്ചത്. എന്നാല്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് ഡി സിനിമാസ് നിര്‍മിച്ചിരിക്കുന്നതെങ്കില്‍ പൊളിച്ചുമാറ്റാത്തത് എന്താണെന്ന ചോദ്യമാണ് യുഡിഎഫ് ഉയര്‍ത്തുന്നത്്. ഡി സിനിമാസിന്റെ നിര്‍മാണത്തിനായി ഭൂമി കയ്യേറിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം സര്‍വേ വിഭാഗം വ്യക്തമാക്കിയിരുന്നു. എഴ് തവണയെങ്കിലും കൈമാറ്റം നടന്നാണ് ഭൂമി ദിലീപിന്റെ കയ്യിലേക്ക് എത്തിയതെന്ന് അധികൃതര്‍ പറയുന്നു. എന്നാലിത് മിച്ചഭൂമി അല്ലെന്നാണ് നിഗമനം. ഏത് തരം ഭൂമിയാണ് ഇതെന്ന് ഭൂമിയുടെ രേഖകളില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.