ജാതി ചോദിക്കരുതെന്ന് പറഞ്ഞ ഗുരുവിന്റെ വാക്കിനെ ധിക്കരിച്ച്‌ ജാതി പറഞ്ഞാലെന്തെന്ന് ചിലര്‍ ചോദിക്കുന്നു: മുഖ്യമന്ത്രി

ഇത്തരക്കാര്‍ക്ക് ഗുരുവുമായുളള ദൂരം നമുക്ക് തന്നെ അളക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ജാതി ചോദിക്കരുതെന്ന് പറഞ്ഞ ഗുരുവിന്റെ വാക്കിനെ ധിക്കരിച്ച്‌ ജാതി പറഞ്ഞാലെന്തെന്ന് ചിലര്‍ ചോദിക്കുന്നു: മുഖ്യമന്ത്രി

ശിവഗിരി: ജാതി ചോദിക്കരുതെന്ന് പറഞ്ഞ ശ്രീനാരായണഗുരുവിന്റെ വാക്കുകള്‍ ധിക്കരിച്ച് ജാതി പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്ന് ചിലര്‍ ചോദിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരക്കാര്‍ക്ക് ഗുരുവുമായുളള ദൂരം നമുക്ക് തന്നെ അളക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് ജാതിയില്ലാ വിളംബര സ്മാരക മ്യൂസിയത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതിചിന്ത വെടിയണമെന്നാണ് ശ്രീനാരായണ ഗുരു പഠിപ്പിച്ചത്. സംവത്സരങ്ങള്‍ക്ക് മുന്‍പ് തന്നെ ഗുരു ജാതിചിന്ത വെടിഞ്ഞിരുന്നു. എന്നാല്‍ ആ ഗുരുവിനെപ്പോലും ഒരു പ്രത്യേക ജാതിയുടെ ചട്ടക്കൂട്ടില്‍ ഒതുക്കാനുള്ള ശ്രമം നടക്കുകയാണ്. ഗുരുവിനെ ധിക്കാരപൂര്‍വ്വം തിരുത്തുന്ന ഇത്തരക്കാരുടെ ശരി എവിടെ നില്‍ക്കുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടത് ജനങ്ങളാണെന്നും പിണറായി പറഞ്ഞു.

അന്ധവിശ്വാസങ്ങളുടെ കാലത്ത് ഗുരുവിന്റെ വാക്കിന് ഇന്നും പ്രസക്തിയുണ്ട്. പുരോഗമന ആശയത്തിന്റെ കേരളത്തിലെ ആദ്യ പ്രയോക്താവ് ശ്രീനാരായണ ഗുരുവായിരുന്നു. സ്വതന്ത്ര ചിന്തയെ പ്രോത്സാഹിപ്പിച്ച വ്യക്തിത്വമാണ് ഗുരുവിന്റേത്. അത് ഓരോരുത്തരും തങ്ങളുടെ ജീവിത്തിലേക്ക് പകര്‍ത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com