സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ പൊലീസ് കോടതിയില്‍ ;  കുറ്റപത്രം ചോര്‍ന്നെന്ന പരാതിയില്‍ വിധി ജനുവരി ഒമ്പതിന്

താരങ്ങള്‍ അന്വേഷണസംഘത്തിന് നല്‍കിയ മൊഴി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണ്.
സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ പൊലീസ് കോടതിയില്‍ ;  കുറ്റപത്രം ചോര്‍ന്നെന്ന പരാതിയില്‍ വിധി ജനുവരി ഒമ്പതിന്

കൊച്ചി :  നടിയെ ആക്രമിച്ച കേസില്‍ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ പൊലീസ്. കേസില്‍ താരങ്ങള്‍ അന്വേഷണസംഘത്തിന് നല്‍കിയ മൊഴി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണ്. ഇതിനെതിരെ കോടതി ഇടപെടണമെന്നും, നടപടി എടുക്കണമെന്നും അന്വേഷണസംഘം ഹര്‍ജിയില്‍ കോടതിയോട് ആവശ്യപ്പെട്ടു. ഒരു മാധ്യമത്തിന്റെ പേരെടുത്ത് പറഞ്ഞാണ് അന്വേഷണസംഘം കോടതിയെ സമീപിച്ചത്. 

അതിനിടെ, കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതിയില്‍ വിധി പറയുന്നത് അങ്കമാലി കോടതി മാറ്റി. ജനുവരി ഒമ്പതിലേക്കാണ് വിധി പ്രസ്താവം മാറ്റിയത്. കുറ്റപത്രം മാധ്യമങ്ങള്‍ക്ക് പൊലീസ് ചോര്‍ത്തി നല്‍കിയെന്നാണ് പ്രതിയായ ദിലീപിന്റെ പരാതി. ഫയലില്‍ സ്വീകരിക്കുന്നതിന് മുമ്പ് കുറ്റപത്രം ചോര്‍ന്നതിനാല്‍ കുറ്റപത്രം റദ്ദാക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ കോടതി അന്വേഷണസംഘത്തോട് വിശദീകരണം ചോദിച്ചിരുന്നു. ദിലീപാണ് കുറ്റപത്രം ചോര്‍ത്തി നല്‍കിയതെന്നാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത്. 

കേസില്‍ ദിലീപ്-മഞ്ജു വാര്യര്‍ ദാമ്പത്യം തകരാനിടയാക്കിയതാണ് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വൈരാഗ്യം ഉണ്ടാകാന്‍ കാരണമെന്ന് വ്യക്തമാകുന്ന സിനിമാരംഗത്തു നിന്നുള്ളവരുടെ മൊഴികള്‍ ഇതിനകം പുറത്തു വന്നിരുന്നു. ആക്രമിക്കപ്പെട്ട നടി ഇല്ലാത്ത കാര്യങ്ങള്‍ ഇമാജിന്‍ ചെയ്ത് പറഞ്ഞതായി കാവ്യയുടെ മൊഴിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. മഞ്ജുവിനോടൊപ്പം അഭിനയിക്കുന്നതില്‍ നിന്ന് തന്നെ വിലക്കാന്‍ ശ്രമമുണ്ടായെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. മഞ്ജുവിന്റെ സിനിമാ പുനഃപ്രവേശം തടയാന്‍ ദിലീപ് ശ്രമിച്ചിരുന്നതായി സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മോഴി നല്‍കിയിരുന്നു. 

അതേസമയം ദിലീപും കാവ്യയും തമ്മില്‍ വിവാഹത്തിന് മുമ്പ് തന്നെ ബന്ധമുണ്ടായിരുന്നെന്നും, ഇത് മഞ്ജു വാര്യയെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടിയായിരുന്നുവെന്നും ഗായിക റിമി ടോമിയുടെ മൊഴിയില്‍ സൂചിപ്പിച്ചിരുന്നു. അമേരിക്കയില്‍ പരിപാടിക്കെത്തിയപ്പോള്‍, രാത്രി ഒരു മണിക്ക് കാവ്യയെ കാണാന്‍ ദിലീപ് മുറിയിലെത്തിയിരുന്നു. ഒരുമിച്ച് ബാത്ത്‌റൂമിലേക്ക് പോയ ഇരുവരും ഏറെ നേരത്തിന് ശേഷമാണ് പുറത്തുവന്നതെന്നും റിമി മൊഴിയില്‍ വ്യക്തമാക്കുന്നു. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിയാന്‍ 2012 ഫെബ്രുവരി 12 ന് മഞ്ജുവും സംയുക്ത വര്‍മ്മയും ഗീതു മോഹന്‍ദാസും ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിലെത്തിയിരുന്നതായും റിമി മൊഴി നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com