ആര്‍എസ്എസ് സമാധാന യോഗത്തിന് ശേഷവും ആക്രമണം തുടരുന്നു: പിണറായി വിജയന്‍

സര്‍വകക്ഷിയോഗത്തില്‍ സമാധാനത്തിനു വേണ്ടി നിലപാട് സ്വീകരിച്ച ശേഷം പുറത്തിറങ്ങി അക്രമം തുടരുന്ന ശൈലിയാണ് ആര്‍എസ്എസിന്റേതെന്ന് മുഖ്യമന്ത്രി
ആര്‍എസ്എസ് സമാധാന യോഗത്തിന് ശേഷവും ആക്രമണം തുടരുന്നു: പിണറായി വിജയന്‍


മണ്ണാര്‍ക്കാട്: സര്‍വകക്ഷിയോഗത്തില്‍ സമാധാനത്തിനു വേണ്ടി നിലപാട് സ്വീകരിച്ച ശേഷം പുറത്തിറങ്ങി അക്രമം തുടരുന്ന ശൈലിയാണ് ആര്‍എസ്എസിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്തും കണ്ണൂരും പന്തളത്തും ഉണ്ടായ സംഭവങ്ങള്‍ ആസൂത്രിതമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നവ ഉദാരവല്‍ക്കരണ നയങ്ങളുടെ വക്താക്കളായതിനാലാണ് കോണ്‍ഗ്രസുമായി സിപിഎം സഖ്യമുണ്ടാക്കാത്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.  ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ മുന്നൂറ്റി എഴുപത്തിരണ്ട് പ്രതിനിധികള്‍  സമ്മേളനത്തില്‍ പങ്കടുക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com