കൊച്ചി: ദിലീപിനെ അറസ്റ്റു ചെയ്ത വിഷയം ഔദ്യോഗികമായി സ്ഥിരീകരിച്ച് ഡിജിപി ലോക്‌നാഥ് ബഹ്‌റ. ദിലീപിനെതിരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൃത്യമായ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നാദിര്‍ഷയെ കസ്റ്റഡിയിലെടുത്തിട്ടില്ല.അന്വേഷണം മുന്നോട്ടുപോകുന്നുണ്ട്. ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യും. അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. എല്ലാ നിയമനടപടികളും പാലിച്ചുതന്നെ അന്വേഷണം മുന്നോട്ടുപോകും. അദ്ദേഹം പറഞ്ഞു. ഇന്ന്
രാവിലെയാണ് നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടന്നുവെന്ന വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വൈകുന്നേരം 6.30ഓടെ ദിലീപിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും.
ക്വട്ടേഷന്‍ പിന്നില്‍ വ്യക്തി വൈരാഗ്യം; നാദിര്‍ഷയും കസ്റ്റഡിയില്‍
മലയാള സിനിമയിലെ വരേണ്യവര്‍ഗത്തിന്റെ സാധാരണക്കാരോടുള്ള മോശം മനോഭാവമാണ് വെളിപ്പെട്ടത്: വിനയന്
നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി മാപ്പു പറയണം; പിടി തോമസ്
നടി ആക്രമിക്കപ്പെട്ട സംഭവം; ദിലീപ് അറസ്റ്റില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ