ദിലീപിന്റെ അറസ്റ്റിനു പിന്നാലെ ഫേസ്ബുക്ക് പേജ് ഡിയാക്റ്റിവേറ്റ് ചെയ്ത് കാവ്യാ മാധവന്‍

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ഫേസ്ബുക്ക് പേജ് കാണുന്നില്ല.
ദിലീപിന്റെ അറസ്റ്റിനു പിന്നാലെ ഫേസ്ബുക്ക് പേജ് ഡിയാക്റ്റിവേറ്റ് ചെയ്ത് കാവ്യാ മാധവന്‍

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ഫേസ്ബുക്ക് പേജ് കാണുന്നില്ല. ഇന്നലെ രാവിലെ മുതലേ കാവ്യയുടെ എഫ്ബി പേജ് അപ്രത്യക്ഷമായിട്ടുണ്ട്. 

കാവ്യാ മാധവന്റെ പേരിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ വസ്ത്ര മോഡലുകളായിരുന്നു പേജിലുണ്ടായിരുന്നത്. പേജിലെ പോസ്റ്റുകളിലെല്ലാം നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമന്റായി പോസ്റ്റു ചെയ്തിരുന്നു. കേസില്‍ ദിലീപിന്റെ അറസ്റ്റോടുകൂടി പ്രതികരണങ്ങള്‍ രൂക്ഷമാകാം എന്ന് കൂടി കരുതിയാകാം പേജ് പിന്‍വലിച്ചത്. സോഷ്യല്‍ മീഡിയയില്‍ ദിലീപിനെതിരെയുള്ള പോസ്റ്റുകളും കമന്റുകളും ഇതുവരെയായിട്ടും അവസാനിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com