ബിജെപി നേതാക്കളുടെ മെഡിക്കല്‍ കൊളേജ് അഴിമതി: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

സ്വകാര്യ മെഡിക്കല്‍ കൊളേജിന് അനുമതി നല്‍കാന്‍ ബിജെപി നേതാക്കളുടെ കോഴ വാങ്ങിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിക്കും - വിജിലന്‍സ് എസ്പി ജയകുമാറിനാണ് അന്വേഷണത്തിന്റെ ചുമതല
ബിജെപി നേതാക്കളുടെ മെഡിക്കല്‍ കൊളേജ് അഴിമതി: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: സ്വകാര്യ മെഡിക്കല്‍ കൊളേജിന് അനുമതി നല്‍കാന്‍ ബിജെപി നേതാക്കളുടെ കോഴ വാങ്ങിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിക്കും. വിജിലന്‍സ് ഡയറക്ടറുടെതാണ് ഉത്തരവ്. വിജിലന്‍സ് എസ്പി ജയകുമാറിനാണ് അന്വേഷണത്തിന്റെ ചുമതല.

കൊളേജിന് അംഗീകാരം വാങ്ങിനല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന് വര്‍ക്കല എസ്ആര്‍ എജുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ ചെയര്‍മാന്‍ ആര്‍ ഷാജി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി നേതാക്കളായ കെപി ശ്രീശന്‍, എംകെ നാസര്‍ തുടങ്ങിയ നടത്തിയ അന്വേഷണത്തിലാണ് അഴിമതി നടന്നതായി കണ്ടെത്തുന്നത്. ബിജെപി സഹകരണസെല്‍ കണ്‍വീനറായ ആര്‍എസ് വിനോദ് പണം കൈപ്പറ്റി ഡല്‍ഹിയിലെ സതീഷ് നായര്‍ എന്ന ഇടനിലക്കാരന് കൈമാറിയെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന് ബോധ്യപ്പെട്ടത്. പാര്‍ട്ടിനേതാവ് എംടി രമേശിന്റെയും പേര് പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്. 

മെഡിക്കല്‍ കോളേജ് അഴിമതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. മെഡിക്കല്‍ കോളേജ് അഴിമതി ദേശീയതലത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസനും ആവശ്യപ്പെട്ടിരുന്നു.

അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നതിന് പിന്നാലെ ആര്‍എസ് വിമലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ താന്‍ നിരപരാധിയാണെന്നായിരുന്നു അര്‍എസ് വിമലിന്റെ പ്രതികരണം

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com