കരാറുകാരെ ഒഴിവാക്കി ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിവാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ 

ആന്ധ്രയിലെ മില്ലുടകളില്‍ നിന്ന് ഇടനിലക്കാര്‍ വഴിയാണ് സപ്ലൈകോ അരി വാങ്ങിയിരുന്നത്
കരാറുകാരെ ഒഴിവാക്കി ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിവാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ 

തിരുവനന്തപുരം: ഓണത്തിന് മുമ്പ് സംസ്ഥാനത്ത് വേണ്ടത്ര അരിയെത്തിക്കാന്‍ ആന്ധ്രയുമായി കരാറിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.കരാറുകാര ഒഴിവാക്കിയാണ് സര്‍ക്കാര്‍ നേരിട്ട് ആന്ധ്രയില്‍ നിന്ന് അരി ഇറക്കുന്നത്. സപ്ലൈകോ കരാറുകാര്‍ക്ക് പകരം ആന്ധ്രയിലെ സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ നിന്നും അരി വാങ്ങിക്കാന്‍ ധാരണയായി. ഇതു സംബന്ധിച്ച് ഭക്ഷ്യമന്ത്രി പി തിലോത്തമനും ആന്ധ്ര ഉപമുഖ്യമന്ത്രി കെഇ കൃഷ്ണമൂര്‍ത്തിയുമായി ചര്‍ച്ച നടത്തി.

ആന്ധ്രയിലെ മില്ലുടകളില്‍ നിന്ന് ഇടനിലക്കാര്‍ വഴിയാണ് സപ്ലൈകോ അരി വാങ്ങിയിരുന്നത്. മില്ലുടമകളും ഇടനിലക്കാരും ചേര്‍ന്ന് അരിക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടുന്നതും പതവായിരുന്നു. സംസ്ഥാനത്ത് അരിവില വര്‍ധിക്കാനുള്ള കാരണം ഈ ഒത്തുകളിയായിരുന്നു.ഇത് തടയാനാണ് ഇരു സംസ്ഥാനങ്ങളും നേരിട്ട് ഇടപാട് നടത്താന്‍ തീരുമാനിച്ചത്. ധാരണപ്രകാരം ആന്ധ്ര സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മില്ലുടമകളില്‍ നിന്ന് അരിയെടുത്ത് ഓരോ മാസവും കേരളത്തില്‍ എത്തിക്കും. സപ്ലൈകോയുടെ ശബരി വെളിച്ചെണ്ണ, ഉപ്പ്, മഞ്ഞള്‍പൊടി എന്നിവ ആന്ധ്രയ്ക്ക് നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com