സെന്‍കുമാറിനെ ഡിജിപി ആക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോടതി വിധിപ്രകാരം ഡിജിപി ടിപി സെന്‍കുമാറിനെ പോലീസ് മേധാവിയാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ - ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നും അദ്ദേഹം മന്ത്രിസഭായോഗത്തില്‍  പിണറായി
സെന്‍കുമാറിനെ ഡിജിപി ആക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവന്തപുരം: കോടതി വിധിപ്രകാരം ഡിജിപി ടിപി സെന്‍കുമാറിനെ പോലീസ് മേധാവിയാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിലാണ് പിണറായി ഇക്കാര്യം വിശദീകരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നും അദ്ദേഹം മന്ത്രിസഭായോഗത്തില്‍ പറഞ്ഞു.


ടിപിസെന്‍കുമാറിനെതിരെ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവി അല്ലായിരുന്നു എന്ന വാദമാണ് സര്‍ക്കാരിന്റെത്.  സുുപ്രീം കോടതിവിധിയില്‍ വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. ഇതൊപ്പം വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും സമര്‍പ്പിച്ചു. അതേസമയം സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്ന നിലപാടിലാണ് സെന്‍കുമാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com