എന്‍ഐഎ സമഗ്ര അന്വേഷണം നടത്തണം, കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണം: അശോകന്‍ സുപ്രിം കോടതിയില്‍

കേസില്‍ സമഗ്ര അന്വേഷണം നടത്തിയ എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍ഐഎയ്ക്കു നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം
എന്‍ഐഎ സമഗ്ര അന്വേഷണം നടത്തണം, കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണം: അശോകന്‍ സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി: വൈക്കം സ്വദേശി അഖില, ഹാദിയ എന്ന പേരില്‍ മതം മാറി വിവാഹം കഴിച്ച കേസില്‍ അഖിലയുടെ പിതാവ് അശോകന്‍ സുപ്രിം കോടതിയില്‍ പുതിയ ഹര്‍ജി നല്‍കി. കേസില്‍ സമഗ്ര അന്വേഷണം നടത്തിയ എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍ഐഎയ്ക്കു നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

തനിക്കും ഭാര്യയ്ക്കും മകള്‍ക്കും സംരക്ഷണം ഉറപ്പാക്കണമെന്നും അശോകന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മകളെ വിവാഹം ചെയ്ത ഷഫിന്‍ ജഹാനോ അദ്ദേഹം പ്രവര്‍ത്തിക്കുന്ന സംഘടനയോ മറ്റാരെങ്കിലുമോ തനിക്കു നേരെ ഭീഷണി ഉയര്‍ത്തുന്നതോ മറ്റെതഹ്കിലും വിധത്തില്‍ സുരക്ഷാ പ്രശ്‌നമുണ്ടാക്കും വിധം ഇടപെടുന്നതോ തടയണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

കേസില്‍ ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണം നടത്തിയതാണെന്നും എന്‍ഐഅ അന്വേഷണം ആവശ്യമുള്ള കുറ്റകൃത്യം നടന്നതായി കണ്ടെത്തിയിട്ടില്ലന്നും കേരള സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

മതം മാറ്റത്തിനോ മിശ്രവിവാഹത്തിനോ താന്‍ എതിരല്ലെന്നും എന്നാല്‍ തന്റെ മകളുടെ കാര്യത്തില്‍ ഉണ്ടായത് ഇതല്ലെന്നും നേരത്തെ ഒരു അഭിമുഖത്തില്‍ അശോകന്‍ അഭിപ്രായപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com