കണ്ണൂരില്‍ ആര്‍എസ്എസ് കാര്യവാഹകിന് വെട്ടേറ്റു

തലയ്ക്കും കൈയ്ക്കും കാലിനും വെട്ടേറ്റ നിതീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കണ്ണൂരില്‍ ആര്‍എസ്എസ് കാര്യവാഹകിന് വെട്ടേറ്റു

എടക്കാട്: കണ്ണൂര്‍ മുഴുപ്പിലങ്ങാട് ബീച്ചിനടുത്തുവച്ച് ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹകിന് വെട്ടേറ്റു. നിതീഷ് (38) നാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. മുഴുപ്പിലങ്ങാട് ബീച്ചിന് സമീപം ചൂണ്ടയിടുന്നതിനിടെ ഞായറാഴ്ച വൈകീട്ട് 5.30 ഓടെ ആയിരുന്നു ആക്രമണം. തലയ്ക്കും കൈയ്ക്കും കാലിനും വെട്ടേറ്റ നിതീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.  സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com