ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ല; വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്കു മുന്നില്‍

രേഖകള്‍  പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന നിഗമനത്തില്‍ വിജിലന്‍സ് സംഘം എത്തിച്ചേര്‍ന്നത്
ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ല; വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്കു മുന്നില്‍

തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസില്‍ കയ്യേറ്റം നടന്നിട്ടില്ലെന്നു വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. രേഖകള്‍  പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന നിഗമനത്തില്‍ വിജിലന്‍സ് സംഘം എത്തിച്ചേര്‍ന്നത്. റിപ്പോര്‍ട്ട് അന്തിമ അനുമതിക്കായി ഡിജിപിക്കു സമര്‍പ്പിച്ചു. അനുമതി ലഭിക്കുന്ന മുറയ്ക്ക് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും.

ഡി സിനിമാസ് ഭൂമി കൈയേറിയെന്ന ആരോപിച്ച് പിഡി ജോസഫ് നല്‍കിയ ഹര്‍ജിയിലായിരുന്നു അന്വേഷണം. രേഖകള്‍ പരിശോധിച്ചതില്‍നിന്ന് തിയറ്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമിയില്‍ കൈയേറ്റം നടന്നിട്ടില്ലെന്നാണ് വിജലിന്‍സിന്റെ കണ്ടെത്തല്‍. അതേസമയം സ്ഥലം ദിലീപിന്റെ പക്കല്‍ എത്തും മുമ്പ് കൈയേറ്റം നടന്നെന്ന പരാതിയില്‍ കലക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ദിലീപ് ഭൂമി കൈയേറിയിട്ടുണ്ടോ എന്നതിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 

ഡി സിനിമാസ് ഭൂമി കൈയേറിയെന്ന ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി ഈ മാസം 27ന് പരിഗണിക്കും. ദിലീപ്, മുന്‍ കലക്ടര്‍ എംഎസ് ജയ എന്നിവര്‍ക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പേരു വന്നതിനു പിന്നാലെയായിരുന്നു കയ്യേറ്റ ആരോപണം ഉയര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com