കൊച്ചി : സംസ്ഥാനത്ത് ദുരിതം വിതച്ച വെള്ളപ്പൊക്കത്തിൽ നടൻ ധർമ്മജൻ ബോൾഗാട്ടിയും കുടുങ്ങി. ധർമ്മജന്റെ കൊച്ചിയിലുള്ള വീട്ടില്‍ വെള്ളം കയറി. വീട്ടില്‍ കഴുത്തറ്റം വെള്ളമാണെന്നും അമ്മയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബാംഗങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്നും ധര്മജന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഇട്ട വോയ്സ് ക്ലിപ്പിൽ വ്യക്തമാക്കിയിരുന്നു.
പോലീസ് കണ്ട്രോള് റൂമില്‍ വിളിച്ചിട്ടു പ്രതികരിക്കുന്നില്ല. രണ്ടു നില വീടാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. എല്ലാവരും ഇതു പരമാവധി ഷെയര്‍ ചെയ്ത് രക്ഷിക്കണമെന്നും ധര്മജന് കൂട്ടിച്ചേര്‍ത്തു. എന്നാൽ ഇന്ന് താനും കുടുംബവും സുരക്ഷിതരാണെന്ന് ധർമ്മജൻ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
'വഞ്ചിയിലാണ് എന്നെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത്. 'ഇപ്പോള്‍ സുരക്ഷിതനാണ്. ഭാര്യയുടെ വീട്ടിലാണ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്നെ സഹായിച്ച എല്ലാവര്ക്കും നന്ദി'- ധര്മജന് ഫെയ്സ്ബുക്കിൽ ഇട്ട വീഡിയോയിൽ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ